- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യുവാക്കളുടെ അടുത്തെത്തി വാഹനം നിര്‍ത്തി എല്ലാവരോടും 'ഹാപ്പി ന്യൂ ഇയര്‍' പറഞ്ഞു; ഷാഫിയോട് മാത്രം പറഞ്ഞില്ല; തൃശ്ശൂരില്‍ സുഹൃത്തായ യുവാവിനെ കാപ്പ കേസ് പ്രതി കുത്തിവീഴ്ത്തി; 24 തവണ കുത്തേറ്റ ശുഹൈബ് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍
തൃശൂരിൽ യുവാവിനെ 24 തവണ കുത്തി വീഴ്ത്തി കാപ്പ കേസ് പ്രതി
തൃശൂര്‍: ന്യൂ ഇയര്‍ ആശംസയുടെ പേരില്‍ തര്‍ക്കം കലാശിച്ചത് കത്തിക്കുത്തില്‍. പുതുവത്സര ആശംസ പറഞഞില്ലെന്ന് പറഞ്ഞ് സുഹൃത്തായ യുവാവിനെ കാപ്പ കേസ് പ്രതി കുത്തിവീഴ്ത്തി. ശുഹൈബ് എന്ന യുവാവിനെയാണ് കാപ്പ കേസ് പ്രതിയായ ഷാഫി 24 തവണ കുത്തിയത്. ഗുരുതര പരിക്കേറ്റ ശുഹൈബിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി മുള്ളൂര്‍ക്കരയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. ബൈക്കില്‍ പോകവേ ശുഹൈബ്, ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ഷാഫി അടക്കമുള്ളവരുടെ അടുത്ത് വാഹനം നിര്‍ത്തി എല്ലാവരോടും 'ഹാപ്പി ന്യൂ ഇയര്‍' പറഞ്ഞു. എന്നാല്‍, ഷാഫിയോട് മാത്രം പറഞ്ഞില്ലെന്നാരോപിച്ച് ?കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് ശുഹൈബിനെ കുത്തിവീഴ്ത്തുകയായിരുന്നു. സംഭവ സമയത്ത് പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ഇന്നലെ രാത്രി തൃശൂര്‍ നഗരമധ്യത്തില്‍ യുവാവിനെ 16കാരന് കുത്തിക്കൊലപ്പെടുത്തിയതിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് ഈ സംഭവം. ചൊവ്വാഴ്ച രാത്രി 8.45ഓടെയായിരുന്നു നഗരത്തെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. തൃശൂര്‍ പാലിയം റോഡ് ടോപ് റെസിഡന്‍സി എടക്കുളത്തൂര്‍ വീട്ടില്‍ ജോണ്‍ ഡേവിഡിന്റെ മകന് ലിവിനാണ് (29) കൊല്ലപ്പെട്ടത്. പൂത്തോള്‍ സ്വദേശിയായ 16കാരനാണ് കുത്തിയത്.
പ്രതിയും സുഹൃത്തുക്കളും സ്വരാജ് റൗണ്ടിന്റെ കിഴക്കുഭാഗത്ത് ഇരിക്കുകയായിരുന്നു. ഇവിടേക്ക് മദ്യപിച്ചെത്തിയ ലിവിന് കുട്ടികളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നെന്ന് പറയുന്നു. തുടര്‍ന്ന് 16കാരന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. 16കാരനെയും ഒപ്പമുണ്ടായിരുന്ന 15കാരനെയും തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ലിവിന്റെ മൃതദേഹം ജില്ല ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.