- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജനറല്‍ ടിക്കറ്റുമായി എസി കംപാര്‍ട്മെന്റില്‍ കയറിയതിനെ ചൊല്ലി തര്‍ക്കം; ഇറങ്ങാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരുന്നതോടെ പിടിച്ചുതള്ളി; തള്ളിയിട്ടതിന് യാത്രക്കാരി ദൃക്സാക്ഷി; മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്ന് യുവാവ് വീണ സംഭവം കൊലപാതകം
ട്രെയിനില്‍ നിന്ന് യുവാവ് വീണ സംഭവം കൊലപാതകം
കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ പ്രതിയായ റെയില്‍വെ കരാര്‍ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി അനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ജനറല്‍ ടിക്കറ്റെടുത്ത് എസി കോച്ചില്‍ കയറിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. ചെന്നൈ സ്വദേശിയായ ശരവണന്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ചത്.
മംഗളൂരു കൊച്ചുവേളി സ്പെഷല്‍ ട്രെയിനില്‍ നിന്നാണ് വീണത്. തമിഴ്നാട് കാഞ്ചീപുരം സ്വദേശി ശരവണന്‍ ഗോപി(25) ആണ് മരിച്ചത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍ വീണത്. എസി കമ്പാര്‍ട്മെന്റിലെ ഡോറിലിരുന്ന ആള്‍ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്ത ഉടനെ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ആദ്യം പുറത്ത് വന്ന വിവരം. എന്നാല്‍ ഇയാളെ കമ്പാര്‍ട്ട് മെന്റില്‍ നിന്നും തളളിയിട്ടതാണെന്ന് പിന്നീട് വ്യക്തമായി.
അന്വേഷണം പുരോഗമിക്കുകയാണ്. യാത്രക്കാര്‍ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങിയാണ് മരണം. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ശരവണനെ ട്രെയിനില്‍ നിന്നും തള്ളിയിടുന്നത് കണ്ടെന്ന് പ്ലാറ്റ് ഫോമിലുണ്ടായിരുന്ന യാത്രക്കാരി മൊഴി നല്‍കിയിരുന്നു. ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന കരാര്‍ ജീവനക്കാരനായ അനില്‍കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്തോടെയാണ് കൊലപാതകം തെളിഞ്ഞത്. കണ്ണൂരിലെ ബന്ധു വീട്ടിലെത്തിയതായിരുന്നു ശരവണന്‍. ചെന്നൈയിലേക്ക് മടങ്ങാനായി ജനറല്‍ ടിക്കറ്റാണ് എടുത്തിരുന്നത്. കോഴിക്കോട് എത്തി കൊച്ചുവേളി സ്പെഷല്‍ ട്രെയിനില്‍ കയറി.
ജനറല്‍ ടിക്കറ്റുമായി എസി കമ്പാര്‍ട്‌മെന്റില്‍ കയറിയ ശരവണിനോട് ഇറങ്ങാന്‍ അനില്‍ കുമാര്‍ ആവശ്യപെടുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ അനില്‍ കുമാര്‍ ശരവണനെ പിടിച്ചു തള്ളി. ഇതാണ് മരണ കാരണം. ശരവണന്‍ മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഇരുപത് വര്‍ഷമായി റെയില്‍വേയിലെ കരാര്‍ ജീവനക്കാരനാണ് അനില്‍കുമാര്‍. കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ശരവണിന്റെ മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.