- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു ടൂബർമാരിൽ പലർക്കും നികുതിയുടെ കാര്യത്തിൽ അജ്ഞത; റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങൾ 'സർവേ' പോലെ കണക്കാക്കി അടുത്ത നടപടികളിലേക്ക് കടക്കും; റെയ്ഡിൽ കണ്ടെത്തിയത് 25 കോടിയോളം രൂപയുടെ നികുതിവെട്ടിപ്പ്; ഇതുവരെ ഒരുരൂപ പോലും നികുതി അടയ്ക്കാത്ത യു ടൂബർമാരും; എല്ലാവർക്കും നോട്ടീസ് അയക്കും
കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി യു ടൂബർമാരുടെ വീട്ടിൽ നടന്ന റെയ്ഡിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. യൂടൂബർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ് ഒരു തു്ടക്കമെന്ന നിലയിലാണ് ഇൻകംടാക്‌സ് ഡിപ്പാർട്ട്‌മെന്റ് കണക്കാക്കുന്നത്. റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങൾ 'സർവേ' പോലെ കണക്കാക്കി അടുത്ത നടപടികളിലേക്ക് കടക്കാനാണ് നീക്കം. സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതാണെങ്കിലും പുതിയൊരു തൊഴിൽമാർഗമെന്ന നിലയിൽ യൂട്ഊബർമാരുടെ വരുമാനത്തെക്കുറിച്ച് ആദായനികുതിവകുപ്പിന് പൂർണമായ വിവരങ്ങളില്ല.
അതുകൊണ്ടു തന്നെ യു ടൂബർമാർ വരുമാനമുണ്ടാക്കുന്ന മേഖലകളെ കുറിച്ച് കൂടുതൽ വിശദമായി തന്നെ ആദായ നികുതി വകുപ്പ് പരിശോധന നടത്തും. ആദായനികുതി അടയ്‌ക്കേണ്ടത് സംബന്ധിച്ച് യൂടൂബർമാർക്കിടയിൽ ബോധവത്കരണവും ആദ്യഘട്ട മുന്നറിയിപ്പും ഉൾപ്പെടെയുള്ള കാര്യങ്ങളും വകുപ്പ് ചെയ്യുമെന്നാണ് സൂചന. അതിനുശേഷം കടുത്ത നടപടികളിലേക്ക് കടക്കാമെന്നാണ് ആദായ നികുതിവകുപ്പിന് ലഭിച്ച നിർദ്ദേശം.
അതേസമയം കഴിഞ്ഞദിവസം യൂട്ഊബർമാരുടെ വീടുകളിൽ ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡിൽ 25 കോടിയോളം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയതായാണ് പ്രാഥമിക കണക്ക്. ഇതുവരെ ഒരുരൂപപോലും നികുതി അടയ്ക്കാത്തവരെയും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇവർക്കെല്ലാം നോട്ടീസയക്കാനാണ് തീരുമാനം. നികുതി അടച്ചില്ലെങ്കിൽ ഇവരെല്ലാം നിയമനടപടിക്ക് വിധേയരാകേണ്ടി വരും. ഇത്തരം നടപടികൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ യുടൂബർമാരെ അറിയിച്ചിട്ടുണ്ട്.
അതേസമയം നികുതി അടക്കുന്ന കാര്യത്തിൽ യൂട്ഊബർമാർക്കിടയിൽ അജ്ഞതയും അവഗണനയും ഒരുപോലെയുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ വിലയിരുത്തൽ. ആദായനികുതി വകുപ്പ്നിയമം അനുസരിച്ച് പൗരൻതന്നെയാണ് വരുമാനം സംബന്ധിച്ച് ബോധിപ്പിക്കേണ്ടതും ആവശ്യമായ നികുതിയടയ്‌ക്കേണ്ടതും. യൂട്ഊബർമാരിൽ പലരും അവരുടെ വരുമാനം സംബന്ധിച്ചകാര്യങ്ങൾ കൃത്യമായി വെളിപ്പെടുത്തുന്നില്ല. സാമൂഹികമാധ്യമങ്ങളിലൂടെ ലഭിക്കുന്ന വരുമാനത്തിന് നികുതി അടയ്‌ക്കേണ്ടെന്നാണ് കരുതിയിരുന്നതെന്ന് ചില യൂട്ഊബർമാർ പറഞ്ഞു.
യൂട്ഊബർമാർക്ക് ലഭിക്കുന്ന വരുമാനസാധ്യതകളിലെല്ലാം അന്വേഷണം തുടരാനാണ് ആദായനികുതിവകുപ്പ് ലക്ഷ്യമിടുന്നത്. യൂട്യൂബിൽനിന്ന് കിട്ടുന്ന വരുമാനം സംബന്ധിച്ച് എല്ലാവർക്കും ഇപ്പോൾ കണക്കുണ്ട്. പരസ്യവരുമാനം, വിദേശയാത്രകൾ, സമ്മാനങ്ങൾ തുടങ്ങിയ കാര്യങ്ങളൊന്നും ഇവർ വെളിപ്പെടുത്തുന്നില്ല. ഇതെല്ലാം നികുതിയുടെ കീഴിൽ വരുന്നവയാണെന്ന് ആദായനികുതിവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
പേളി മാണി, ഷസാം, എം ഫോർ ടെക്ക്, അൺബോക്‌സിങ്ങ് ഡ്യീട്ട്, തുടങ്ങിയ പത്തോളം യൂട്ഊബർമാർക്കെതിരെ ആയിരുന്നു നടപടി. വ്യത്യസ്തമായ കണ്ടന്റുകളിലൂടെ സോഷ്യൽ മീഡിയ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിവരാണ് ഇവർ. അതുകൊണ്ട് തന്നെ വാർത്ത പുറത്തുവന്ന ഉടനെ ആരാധകരും ഏറെ ആശങ്കയിലായിരുന്നു. ഇപ്പോഴിതാ യൂട്യൂബേഴ്‌സ് തന്നെ സംഭവം വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്.
ലൈഫ്‌സ്‌റ്റൈൽ, ഫാഷൻ, ട്രാവൽ തുടങ്ങി വളരെ രസകരമായ വ്‌ളോഗുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നടിയും അവതാരകയുമായ പേളി മാണി. മകൾ നിലയ്ക്കൊപ്പമുള്ള വീഡിയോകളും പേളി ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. 20 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സാണ് പേളിക്കുള്ളത്. കുറച്ച് നാളുകൾക്ക് മുൻപാണ് പേളി യൂട്യൂബ് കണ്ടന്റുകൾ ചെയ്യുന്നതിനായി സ്വന്തമായൊരു സ്റ്റുഡിയോ ആരംഭിച്ചത്.
'എല്ലാം നല്ലതു പോലെ പോകുന്നു' എന്ന കുറിച്ചാണ് പേളി ആരാധകർക്കായി ഇപ്പോൾ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 'എനിക്ക് തരുന്ന സ്‌നേഹത്തിനും എന്നിൽ അർപ്പിച്ച വിശ്വാസത്തിനും നന്ദി'യെന്നും പേളി കുറിച്ചിട്ടുണ്ട്. അനവധി പേർ പേളിക്ക് പിന്തുണ അറിയിച്ച് കൊണ്ട് കമന്റ് ബോക്‌സിലെത്തി. യൂട്ഊബർമാരായ അർജുൻ, ഷസാം എന്നിവരുടെ പ്രതികരണം അറിയിച്ചിട്ടുണ്ട്. 'നല്ല റെയ്ഡായിരുന്നു, നല്ലൊരു അനുഭവം' എന്ന് പറഞ്ഞാണ് ഷസാം വീഡിയോ പങ്കുവച്ചത്. ഷസാമിന്റെ പതിവ് രീതിയിൽ തന്നെ വളരെ ലളിതമായാണ് പ്രശ്‌നത്തെ കുറിച്ച് ഷസാം വിശദീകരിക്കുന്നത്. ടെക്ക്, സിനിമ റിവ്യൂ എന്നീ കണ്ടന്റുകളാണ് ഷസാം അധികമായും ചെയ്യുന്നത്.
എല്ലാ യൂട്ഊബർമാർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു എന്നാണ് അർജുൻ കുറിച്ചത്. ഒരൊറ്റ വീഡിയോ കൊണ്ട് മില്ല്യൺ ഫോളോവേഴ്‌സിലേക്ക് എത്തിയ യൂട്യൂബറാണ് അർജ്യൂ. റിയാക്ഷൻ വീഡിയോസാണ് അർജുന്റെ പ്രധാന മേഖല. അതേസമയം വ്യാഴാഴ്‌ച്ച ദിവസം യൂട്യൂബേഴ്‌സിനെ സംബന്ധിച്ച് അത്ര നല്ലതായിരുന്നില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.




