- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലെ രാജകൊട്ടാരത്തില്‍ തൊഴില്‍ സാദ്ധ്യത; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ അപേക്ഷകള്‍ ക്ഷണിച്ച് ബ്രിട്ടനിലെ വില്യം രാജകുമാരന്
ലണ്ടന്‍: ബ്രിട്ടീഷ് രാജകൊട്ടാരത്തില്‍ ജോലിക്ക് കയറാന്‍ താത്പര്യം ഉണ്ടോ? കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പ്രൈവറ്റ് സെക്രട്ടറിയെയാണ് അവര്‍ പുതിയതായി നിയമിക്കാന്‍ ഒരുങ്ങുന്നത്. രാജകുമാരന്റെയും രാജകുമാരിയുടെയും യു കെയില്‍ അങ്ങോളമിങ്ങോളമുള്ള പരിപാടികള്‍ ശരിയായ ആസൂത്രണം ചെയ്യേണ്ട ഉത്തരവാദിത്തമുള്ള ഈ ജോലി ഒരു സ്ഥിര ജോലിയാണ്.
എന്നാല്‍, ഈ ജോലി ലഭിക്കുവാന്‍ വളരെ വിരളമായ ഒരു നൈപുണി കൂടി വേണം. ജോലിക്ക് ആവശ്യമായ യോഗ്യതകളെ കുറിച്ചു പറയുന്നിടത്ത്, ദമ്പതികളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ വെയ്ല്‍സില്‍ പ്രതേകമായി ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് പറയുന്നത്. നേരത്തെ ഡ്യൂക്ക് , ഡച്ചസ് ഓഫ് കേംബ്രിഡ്ജ് ആയിരുന്ന വില്യമും കെയ്റ്റും എലിസബത്ത് രാജ്ഞിയുടെ മരണശേഷം ചാള്‍സ് രാജാവായതോടെയാണ് വെയില്‍സിന്റെ രാജകുമാരനും രാജകുമാരിയും ആകുന്നത്.
ജോലിക്ക് ആവശ്യമായ യോഗ്യതകള്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. വളരെ നല്ല ആശയവിനിമയ ശേഷിയും സംഘടനാപാടവവും ഉണ്ടായിരിക്കണം. മാത്രമല്ല, വൈവിധ്യമാര്‍ന്ന സ്ഥാപനങ്ങളുമായും വ്യക്തികളുമായും, പ്രയോജനകരമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ കഴിവുണ്ടെന്ന് തെളിയിച്ചിരിക്കുകയും വേണം. വളരെ ചെറിയ ഒരു ടീമിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍, ഏതും മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുന്ന സമീപനം ഉണ്ടായിരിക്കണം. അതിനോടൊപ്പം വെല്‍ഷ് സമൂഹത്തെ കുറിച്ചും, അവിടത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സര്‍ക്കാരിനെ കുറിച്ചും, വ്യാപാര വ്യവസായ സമൂഹത്തെ കുറിച്ചും വ്യക്തമായ ധാരണയും ഉണ്ടായിരിക്കണം.
നല്ല ഒഴുക്കോടെ വെല്‍ഷ് ഭാഷ സംസാരിക്കാന്‍ കഴിവുള്ള വ്യക്തിയെയാണ് രാജകുമാരനും രാജകുമാരിയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി ആഗ്രഹിക്കുന്നത് എന്ന് കുറിപ്പില്‍ വ്യക്തമാകുന്നു. വെല്‍ഷ് ഭാഷ സംസാരിക്കാന്‍ സാധിക്കണം. ഭാഷ ഒഴുക്കോടെ എഴുതാനും സംസാരിക്കാനും കഴിയുന്നത് അഭികാമ്യം എന്നാണ് അതില്‍ പറഞ്ഞിരിക്കുന്നത്. ഓഡ്ജേഴ്സ് ബെണ്ട്സ്റ്റോണ് എന്ന റിക്രൂട്ടിംഗ് ഏജന്‍സിക്കാണ് ആളെ റിക്രൂട്ട് ചെയ്യാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രി വരെ ഇതിനായി അപേക്ഷിക്കാവുന്നതാണ്.