- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരയിടം പോക്ക് വരവ് ചെയ്യാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് 7 വര്‍ഷം തടവും പിഴയും
വില്ലേജ് ഓഫീസര്‍ക്ക് 7 വര്‍ഷം തടവും പിഴയും
തിരുവനന്തപുരം: പുരയിടം പോക്ക് വരവ് ചെയ്യാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍, 2015 വര്‍ഷകാലയളവില്‍ പാങ്ങോട് വില്ലേജ് ഓഫീസര്‍ ആയിരുന്ന പ്രതി സജിത്ത്. എസ്. നായരെയാണ് ശിക്ഷിച്ചത്. തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി എം.വി. രാജകുമാരയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
പരാതിക്കാരന്റെ മകളുടെ പേരിലുള്ള പുരയിടം പോക്ക് വരവ് ചെയ്ത് നല്‍കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു വാങ്ങിയെന്നാണ് കേസ്. വിജിലന്‍സ് മുന്‍ ഡിവൈഎസ്പിയും നിലവില്‍ എസ് എസ് ബി അഡ്മിനിസ്‌ട്രേഷന്‍ എസ്പിയുമായ ശ്രീ ആര്‍ മഹേഷ് ഐപിഎസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിജിലന്‍സിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വീണാ സതീശന്‍ ഹാജരായി.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story