തിരുവന്തപുരം : ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ചിത്രകല അധ്യാപകനെ 12 വര്‍ഷം കഠിന തടവും 20,000/ രൂപ പിഴയ്ക്കും ശിക്ഷിച്ചു. പാങ്ങപ്പാറ സ്വദേശിയായ രാജേദ്രന്‍ (65)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍ രേഖ ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും അടച്ചില്ലെങ്കില്‍ നാല് മാസം കൂടുതല്‍ തടവ് അനുഭവിക്കണം എന്ന് കോടതി പറഞ്ഞു.

2023 മെയ് മാസം മുതല്‍ ജൂണ്‍ 25 വരെയാണ് അയല്‍വാസി കൂടിയായ പ്രതി ചിത്രകല പഠിപ്പിക്കാന്‍ കുട്ടിയുടെ വീട്ടില്‍ വന്നത്. പഠിപ്പിക്കാന്‍ വന്നിരുന്ന കാലയളവില്‍ പ്രതി പലതവണ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് തടവുകയും കുട്ടിയുടെ നെഞ്ചില്‍ നുള്ളുകയും ചെയ്യുമായിരുന്നു. പ്രതി അവസാമായി പഠിപ്പിക്കാന്‍ വന്നത് ജൂണ്‍ 25ാം തിയതിയാണ്. അന്ന് പ്രതി മനുഷ്യ ശരീരം വരയ്ക്കാന്‍ പഠിപ്പിക്കാം എന്ന് പറഞ്ഞ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊട്ട് വരച്ചു കാണിക്കുകയായിരുന്നു.

പല തവണ പീഡനം നടത്തിയെങ്കിലും കുട്ടി പേടിച്ചു പുറത്ത് പറഞ്ഞില്ല. ഒടുവില്‍ സഹികെട്ടാണ് പീഡന വിവരം അമ്മയോട് വെളിപെടുത്തിയത് . തുടര്‍ന്നാണ് വീട്ടുകാര്‍ ശ്രീകാര്യം പോലീസിനോട് വിവരം അറിയിച്ചത്.

പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍എസ്. വിജയ് മോഹന്‍, അഡ്വ. അതിയന്നൂര്‍ അര്‍. വൈ. അഖിലേഷ് എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും ഹാജരാക്കി. ശ്രീകാര്യം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വി. കെ. ശശികുമാര്‍, ആശ ചന്ദ്രന്‍ എന്നിവരാണ് കേസ് അന്വേക്ഷിച്ചത്.