- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയിരുപാറ രാധാകൃഷ്ണന്‍ നായര്‍ കൊലക്കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും, ഒരു ലക്ഷം രൂപ പിഴയും
അയിരുപാറ രാധാകൃഷ്ണന്‍ നായര്‍ കൊലക്കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം
തിരുവനന്തപുരം : അയിരുപാറ രാധാകൃഷ്ണന്‍ നായരെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പ്രതിയായ ആയിരൂര്‍ പ്പാറ അറപ്പുര വീട്ടില്‍ അനില്‍കുമാര്‍ എന്ന പുറത്തി മൂക്കനെ (55) യാണ് ശിക്ഷിച്ചത്.
2021 ജനുവരി നാലാം തീയതി രാത്രി 11 മണിക്കാണ് കേസിനാസ്പദമായ കൃത്യം നടന്നത്. അയിരുപ്പാറ - വട്ടപ്പാറ റോഡില്‍ ജ്യോതി ടെക്‌സ്റ്റൈല്‍സിനു സമീപം കിടന്നുറങ്ങിയിരുന്ന രാധാകൃഷ്ണന്‍ നായരെ പ്രതികള്‍ ചേര്‍ന്ന്, മഴുവും, വെട്ടുകത്തിയും കൊണ്ട് ക്രൂരമായി വെട്ടികൊലപ്പെടുത്തുകയായിരുന്നു.
രണ്ടാം പ്രതി വിചാരണ മദ്ധ്യേ മരണപെട്ടുപോയിരുന്നു. ദൃക്:സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും , സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ആണ് വിധി. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജ്, വിഷ്ണു. കെ. ആണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് എ ആര്‍ ഷാജി ഹാജരായി. അഭിഭാഷകരായ ഷമീര്‍ വെമ്പായം, അസീം നെടുമങ്ങാട്, നീരജ്, രാജ്കമല്‍, മാര്‍വ എ എ, ആനന്ദ്, ഗിരി എന്നിവര്‍ ഹാജരായി.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്