- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ബാഡ്മിന്റണ്‍ പരിശീലകനെ പോക്സോ കോടതി 3 ദിവസം പൂജപ്പുര പോലീസ് കസ്റ്റഡിയില്‍ വിട്ടു
ബാഡ്മിന്റണ്‍ പരിശീലകനെ പോക്സോ കോടതി 3 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ ബാഡ്മിന്റണ്‍ താരവും കവടിയാറിലെ ബാഡ്മിന്റണ്‍ അക്കാദമിയിലെ പരിശീലകനും നടത്തിപ്പുകാരനുമായ ജോസ് ജോര്‍ജിനെ തലസ്ഥാന പോക്സോ കോടതി 3 ദിവസം പൂജപ്പുര പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു.
ഹൈദരാബാദിലടക്കം കൊണ്ടു പോയി തെളിവെടുപ്പ് നടത്തുന്നതിനാണ് ജഡ്ജി എം. പി.ഷിബു കസ്റ്റഡി നല്‍കിയത്. പരിശീലനത്തിനിടെ നഗ്ന ചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധം പുലര്‍ത്തി. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ കാട്ടി വീണ്ടും ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നല്‍കിയത്.
നവംബര്‍ 9 നാണ് പ്രതി അറസ്റ്റിലായത്. പെണ്‍കുട്ടിയും വീട്ടുകാരും ചേര്‍ന്ന് നല്കിയ പരാതിയിലാണ് ജോസ് ജോര്‍ജിനെതിരെ പൊലീസ് പോക്സോ ചുമത്തി കേസെടുത്തത്. ജോസ് ജോര്‍ജ് 6 വര്‍ഷം മുമ്പ് പൂജപ്പുരയിലെ വീട്ടില്‍ വച്ചാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. അന്ന് കുട്ടിക്ക് 15 വയസായിരുന്നു.
പിന്നീട് പരിശീലനത്തിന്റെ പേരില്‍ പലയിടങ്ങളിലും പീഡിപ്പിച്ചെന്നും പൊലീസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. ഭീഷണി തുടര്‍ന്നതോടെ, പെണ്‍കുട്ടി വീട്ടുകാരോട് സംഭവം വെളിപ്പെടുത്തുകയും പൂജപ്പുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അജിത് പ്രസാദ് ഹാജരയി.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്