- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷി വിദ്യാര്‍ഥിയെ കളിയാക്കുകയും സ്വാധീനമില്ലാത്ത കാലില്‍ ചവിട്ടുകയും ചെയ്ത കേസ്; പ്രതിയായ എസ് എഫ്ഐക്കാരന്റെ അറസ്റ്റ് തടഞ്ഞ് ജില്ലാ കോടതി; 17 ന് വാദം
എസ് എഫ്ഐക്കാരന്റെ അറസ്റ്റ് തടഞ്ഞ് ജില്ലാ കോടതി
തിരുവനന്തപുരം: ഭിന്നശേഷി വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ഒന്നാം പ്രതി വിധു. എസ്. ഉദയയുടെ അറസ്റ്റ് പ്രതിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുടെ അന്തിമ തീരുമാനം വരെ ജില്ലാ കോടതി തടഞ്ഞു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണുവിന്റെതാണുത്തരവ്. അന്തിമ വാദം 17 ന് ബോധിപ്പിക്കാനും കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാം വര്‍ഷ ഇസ്ലാമിക ഹിസ്റ്ററി വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനാണ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദ്ദനം നേരിട്ടത്. വിധുവിനെ കൂടാതെ യൂണിറ്റ് പ്രസിഡന്റ് അമല്‍ചന്ദ്, കമ്മിറ്റി അംഗങ്ങളായ മിഥുന്‍, അലന്‍ എന്നിവരാണ് എഫ് ഐ ആറിലെ മറ്റു പ്രതികള്‍.
എസ്എഫ്‌ഐയിലെ തന്നെ അംഗമാണ് മര്‍ദ്ദനമേറ്റ മുഹമ്മദ് അനസും. ഡിസംബര്‍ 2 തിങ്കളാഴ്ച പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ ഇവര്‍ മര്‍ദ്ദിക്കുകയായിരിന്നു എന്നും മുഹമ്മദ് കന്റോണ്‍മെന്റ് പോലിസിന് നല്‍കിയ എഫ് ഐ മൊഴിയില്‍ പറയുന്നു.
കൊടി കെട്ടാന്‍ പറഞ്ഞപ്പോള്‍ പറ്റില്ല കാല്‍ വയ്യ എന്ന് പറഞ്ഞെന്നും തുടര്‍ന്ന് ഇതേചൊല്ലി യൂണിറ്റ് പ്രസിഡന്റായ അമല്‍ചന്ദ് അടക്കമുള്ളവര്‍ തന്നെ മര്‍ദ്ദിച്ചുവെന്നും മുഹമ്മദ് അനസിന്റെ മൊഴിയില്‍ പറയുന്നു.
എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളായ നാലുപേര്‍ക്കെതിരെയാണ് മുഹമ്മദ് അനസ് കന്റോന്‍മെന്റ് പൊലീസിന് പരാതി നല്‍കിയത് .യൂണിറ്റ് റൂമില്‍ എത്തിച്ച് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്നാണ് പരാതി. കാലിന് അസൗകര്യം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അസഭ്യം പറയുകയും വൈകല്യത്തെ കളിയാക്കുകയും ചെയ്തുവെന്നും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. വൈകല്യമുള്ള കാലില്‍ ഷൂ വച്ചു ചവിട്ടി, ചോദിച്ചെത്തിയ സുഹൃത്തിനേയും ഇവര്‍ മര്‍ദ്ദിച്ചിരുന്നു. പുറത്ത് പറഞ്ഞാല്‍ വീട്ടില്‍ കയറി അടിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥിയുടെ
മൊഴിയിലുണ്ട്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്