തിരുവനന്തപുരം: ഒടിടി പ്ലാറ്റ്‌ഫോമിന്റെ മറവിൽ നീലച്ചിത്ര നിർമ്മാണം നടത്തിയ സംവിധായിക ലക്ഷ്മി ദീപ്തിക്ക് മുൻകൂർ ജാമ്യമില്ല. ഇവർ യുവതി - യുവാക്കളെ കബളിപ്പിച്ച് അശ്ലീല രംഗങ്ങളിൽ അഭിനയിപ്പിച്ച് നീലച്ചിത്ര നിർമ്മാണം നടത്തിയെന്നാണ് കേസ്. യെസ്മ വെബ് സീരീസ് മാനേജിങ് ഡയറക്ടറും സംവിധായികയുമാണ് കോട്ടയം സ്വദേശിയും മുട്ടട നിവാസിയുമായ . തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസുന്മോഹൻ , തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണു എന്നിവരാണ് 2 ജാമ്യഹർജികൾ തള്ളിയത്.

ആരോപണം ഗൗരവമേറിയതെന്ന് നിരീക്ഷിച്ചാണ് ജില്ലാ കോടതി ജാമ്യം നിരസിച്ചത്. പ്രതികളെ ജാമ്യത്തിൽ സ്വതന്ത്രരാക്കിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയെന്ന് കോടതി നിരീക്ഷിച്ചു. തെളിവു ശേഖരണത്തിന് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ജാമ്യം നിഷേധിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

കോടതി നിർദ്ദേശപ്രകാരം സൈബർ ക്രൈം പൊലീസും കോവളം , വിഴിഞ്ഞം പൊലീസും കേസ് ഡയറി ഫയലുകൾ ഒക്ടോബർ 4 ന് ഹാജരാക്കി. 3 കേസുകളിലായിരുന്നു കോടതി ഉത്തരവ്.സിറ്റി സൈബർ ക്രൈം പൊലീസും കോവളം, വിഴിഞ്ഞം പൊലീസും റിപ്പോർട്ടുകൾ ബുധനാഴ്ച ഹാജരാക്കി. സൈബർ ക്രൈം കേസിൽ കേസ് ഡയറി ഫയൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. കോവളം , വിഴിഞ്ഞം ക്രൈം കേസുകളിലും സി ഡി ഫയൽ ഹാജരാക്കാൻ ഉത്തരവിട്ടിരുന്നു.. കോവളം കേസിൽ ഒന്നാം പ്രതി ലക്ഷ്മി ദീപ്തയും രണ്ടാം പ്രതി എ. എൽ. അബിസൺ ആണ്. വിവരമത്തിലെ വകുപ്പ് 67 (എ) (ലൈംഗികത പ്രകടമാക്കുന്ന പ്രവൃത്തികളോ പെരുമാറ്റങ്ങളോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയോ അയക്കുകയോ അയക്കാൻ കാരണമാക്കുകയോ ചെയ്യൽ) പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. കുറ്റം തെളിയുന്ന പക്ഷം 5 വർഷം വരെയുള്ള കഠിന തടവും 10 ലക്ഷം രൂപ വരെ പിഴയും ശിക്ഷ വിധിക്കാവുന്ന ജാമ്യം ലഭിക്കാത്ത കുറ്റമാണ്.

യുവതീ യുവാക്കളുടെ പരാതിയിലെടുത്ത 4 അശ്ലീല വീഡിയോ കേസുകളിൽ സംവിധായക 4 മുൻകൂർ ജാമ്യഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. ഒരു കേസിൽ ഇവരുടെ സഹായി എ .എൽ .അബിസൺ രണ്ടാം പ്രതിയാണ്.' ആക്റ്റർ എംപ്ലോയ്മെന്റ് കരാർ '' വ്യവസ്ഥകൾ വിശദീകരിച്ച് പരസ്പരം സമ്മതിച്ച് ഒപ്പു വച്ചാണ് താനും നടീ നടന്മാരും കരാർ നടപ്പിലാക്കിയതെന്നും പറഞ്ഞുറപ്പിച്ച പ്രതിഫലം നൽകിയെന്നും എന്നാൽ വ്യാജ പരാതികളിൽ തന്നെ സൈബർ പൊലീസ് വേട്ടയാടുകയാണെന്നുമാണ് സംവിധായകയുടെ ജാമ്യഹർജിയിൽ പറയുന്നത്.

താൻ രണ്ട് മൈനർ മക്കളുടെ മാതാവാണ്. താൻ നിരപരാധിയും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും ബോധിപ്പിച്ചു. അതേ സമയം അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഗൗരവമേറിയ കുറ്റം ആരോപിക്കപ്പെടുന്ന പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാൽ ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യം നൽകരുതെന്നും അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാർ വാദിച്ചിരുന്നു.