- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി പൊലീസ് രേഖകൾ മറച്ചുവച്ചാലും പ്രതിഭാഗത്തിന് അത് കിട്ടും; തൊണ്ടിമുതലും സാക്ഷിമൊഴിയും അടക്കം വിചാരണയിൽ തങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കാം; കേസ് അന്വേഷണത്തിനിടെ പൊലീസ് ഒഴിവാക്കുന്ന രേഖകൾ ഇനി പ്രതിഭാഗത്തെ അറിയിക്കണം
തിരുവനന്തപുരം: കേസ് അന്വേഷണത്തിനിടെ, പൊലീസ് ഒഴിവാക്കുന്ന രേഖകളുടെ പകർപ്പിനായി പ്രതിഭാഗം ഇനി കേസ് നടത്തേണ്ടി വരില്ല. കേസിൽ പ്രയോജനപ്പെടില്ലെന്നു കണ്ട് രേഖകൾ ഒഴിവാക്കിയാൽ അത് പ്രതികളെ അറിയിക്കണമെന്ന ക്രിമിനൽ റൂൾസ് ഓഫ് പ്രാക്ടിസ് ഭേദഗതി സംസ്ഥാനത്തു നിലവിൽ വന്നു. ക്രിമിനൽ കേസ് വിചാരണയിലാണ് ഇത് പ്രതിഭാഗത്തിന് സഹായകരമാകുക.
പൊലീസ് ഒഴിവാക്കുന്ന വിവരങ്ങളിൽ പ്രതിഭാഗത്തിനു ഉപയോഗിക്കാൻ കഴിയുന്നവ കണ്ടേക്കാം. പൊലീസ് മറച്ചുവയ്ക്കുന്ന രേഖകളുടെ പകർപ്പു തേടാനും വിചാരണയിൽ പ്രയോജനപ്പെടുത്താനും പ്രതികൾക്കു സാധിക്കുമെന്നതു പ്രോസിക്യൂഷൻ ഏജൻസികൾക്കു തലവേദനയാകും.
സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേരള ഹൈക്കോടതി ചട്ടം ഭേദഗതി ചെയ്തു പ്രസിദ്ധീകരിക്കുകയും എല്ലാ ക്രിമിനൽ കോടതികളിലും എത്തിക്കുകയും ചെയ്തു. ഇതിന് മുമ്പ് കേസിനു ഗുണകരമല്ലാത്ത സാക്ഷിമൊഴികൾ, മെഡിക്കൽ സർട്ടിഫിക്കറ്റുകൾ, ഫൊറൻസിക് പരിശോധനാ റിപ്പോർട്ടുകൾ, ബ്രെയിൻ മാപ്പിങ് / പോളിഗ്രാഫ് / നാർകോ പരിശോധനാ ഫലങ്ങൾ, തൊണ്ടി സാമഗ്രികൾ ഇവയൊക്കെ അന്തിമ റിപ്പോർട്ടിൽനിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. പുതിയ ഭേദഗതിപ്രകാരം, കൈപ്പടയിലോ ടൈപ്പ് ചെയ്‌തോ ഇലക്ട്രോണിക് ഉപകരണങ്ങൾ മുഖേനയോ മൊഴി രേഖപ്പെടുത്താം.