- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയ്ക്കെതിരായ കേസുകൾ അക്കമിട്ട് നിരത്തി എൽദോസിന്റെ പ്രതിരോധം; പീഡനക്കേസ് അല്ല ബ്ലാക് മെയിൽ ശ്രമമെന്ന് എംഎൽഎയുടെ കൗണ്ടർ; ആരോപണങ്ങളിൽ ഉറച്ച് ഇരയും; പെരുമ്പാവൂർ എംഎൽഎയുടെ മുൻകൂർ ജാമ്യ ഹർദിയിൽ വിധി ഇന്നുണ്ടാകും; ഹർജി തള്ളിയാൽ അറസ്റ്റിന് പൊലീസ്
തിരുവനന്തപുരം: ആലുവ സ്വദേശിനിയും തലസ്ഥാന സ്‌കൂൾ അദ്ധ്യാപികയെ സത്രീത്വത്തെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്ന കേസിൽ പ്രതിയായ എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി തള്ളണമെന്ന് അദ്ധ്യാപികയും സർക്കാരും. മുൻ കൂർ ജാമ്യ ഹർജിയിൽ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി ഉച്ചക്ക് 3 മണിക്ക് ഉത്തരവ് പറയും. മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയോയെന്ന കോടതിയുടെ ചോദ്യത്തിന് അത് യുവതിയുടെ കൈവശമാണെന്ന് കുന്നപ്പള്ളി ബോധിപ്പിച്ചു.
തന്റെ ഭാഗം കൂടി കേൾക്കാതെ ജാമ്യ ഹർജിയിൽ വിധി പറയരുതെന്നാവശ്യപ്പെട്ട് അദ്ധ്യാപിക തടസ ഹർജി നൽകിയതിനാലാണിത്. ജാമ്യം അനുവദിക്കരുതെന്നും തനിക്ക് സാരമായ തർക്കമുള്ളതും തന്റെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്നും ആവശ്യപ്പെട്ടുള്ള ഹർജിയും സർക്കാരിന്റെയും പ്രതിയുടെയും വാദമാണ് ഇന്ന് ജഡ്ജി പ്രസുൻ മോഹൻ പരിഗണിച്ചത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാലും പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തുള്ള തെളിവു ശേഖരണം അത്യന്താപേക്ഷിതമാകയാലും പ്രതിക്ക് ജാമ്യം നൽകരുതെന്ന് അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാർ ശക്തമായി വാദിച്ചു. ഉന്നത സ്വാധീനമുള്ള എംഎൽഎക്ക് ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ജനങ്ങൾക്കിടയിൽ തെറ്റിധാരണ ഉണ്ടാക്കുമെന്നും ബോധിപ്പിച്ചു.
അതേ സമയം സെപ്റ്റംബർ 14 ന് യുവതിയെ സൂയിസൈഡ് പോയിന്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചുവെന്ന മൊഴിയിൽ വധശ്രമത്തിന് വകുപ്പ് 307 ചുമത്തി പൊലീസ് അഡീഷണൽ റിപ്പോർട്ടും ഒക്ടോബർ 17 ന് കോടതിയിൽ സമർപ്പിച്ചു. സെപ്റ്റംബർ 14 ന് അദ്ധ്യാപികയുടെ പേട്ടയിലെ വീട്ടിൽ അതിക്രമിച്ചു കടന്ന് തട്ടിക്കൊണ്ടുപോയി കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് മർദിച്ച കോവളം മാനഭംഗ , മർദ്ദനക്കേസിൽ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്ത ശേഷമാണ് യുവതിയുടെ ഭാഗത്തു നിന്നും പീഡന ആരോപണവും വധശ്രമവും ഉയർന്നു വന്നത്.
പെൺ സുഹൃത്തും ആലുവ സ്വദേശിനിയുമായ തലസ്ഥാനത്തെ അദ്ധ്യാപികയെ 7 സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും മർദ്ദിച്ചെന്നുമുള്ള പരാതി പിൻവലിക്കാൻ 30 ലക്ഷം വാഗ്ദാനം ചെയ്‌തെന്നുമുള്ള രഹസ്യ മൊഴിയിൽ ക്രൈം ബ്രാഞ്ച് പീഡനത്തിനും വധശ്രമത്തിനും അഡീഷണൽ റിപ്പോർട്ട് കൊടുത്ത കേസിലും പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ മുൻകൂർ ജാമ്യഹർജിയിൽ 20 ന് ഉത്തരവ് പറയാനിരിക്കെയാണ് തടസ്സ ഹർജി എത്തിയത്. വാദത്തിനിടെ മിസിങ് കേസിൽ മജിസ്‌ട്രേട്ടിന് നൽകിയ യുവതിയുടെ മൊഴി മുദ്ര വച്ച കവറിൽ ഹാജരാക്കാൻ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന് നിർദ്ദേശം നൽകിയ പ്രകാരം മജിസ്‌ട്രേട്ട് ഹാജരാക്കി.
അതേ സമയം യുവതിക്കെതിരെ ഞാറക്കൽ , കാലടി പൊലീസ് സ്റ്റേഷനുകളിൽ കോടതിയുടെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്ന് പ്രതി എൽദോസ് ബോധിപ്പിച്ചു. യുവതി മുമ്പ് നൽകിയ പീഡനക്കേസുകളിൽ പ്രതികളെ കോടതി വെറുതെവിട്ടവിധിന്യായങ്ങളും എൽദോസ് ഹാജരാക്കി. 7 വിവിധ വിലാസങ്ങളാണ് കേസുകളിൽ യുവതി നൽകുന്നത്. 45 വർഷം കോടതി , വക്കീലാഫീസുകൾ കയറിയിറങ്ങിയ യുവതി എതികർ കക്ഷിയുടെ ആലുവയിലെ വക്കീലാഫീസ് അടിച്ചു തകർത്ത കേസിൽ പ്രതിയാണ്. 4 ഭർത്താക്കന്മാരുമായി തിരുവനന്തപുരം കുടുംബക്കോടതിയിൽ അടക്കം കേസുകൾ നിലവിലുണ്ട്. ഇവരുടെ സ്വഭാവത്തെക്കുറിച്ച് ഹൈക്കോടതി വിധിന്യായത്തിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മറ്റൊരു യുവാവിനെതിരെ യുവതി നൽകിയ പരാതിയിൽ കന്റോൺമെന്റ് പൊലീസ് ഈ സ്ത്രീ സ്ഥിരം പണം ചോദിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തുന്ന പരാതിക്കാരിയാണെന്നും വ്യക്തിവിദ്വേഷം തീർക്കാനും പണം ചോദിച്ച് ഭീഷണിപ്പെടുത്തുന്ന സ്വഭാവക്കാരിയാണെന്നും അതിനാൽ യുവതിയുടെ പരാതി കളവാണെന്ന് കാണിച്ച് കോടതിയിൽ സമർപ്പിച്ച റെഫെർചാർജ് കോപ്പിയും ഹാജരാക്കി. ഞാറക്കൽ എസ് ഐ , സി ഐ എന്നിവർ തന്നെ പണത്തിനായും ലൈംഗികമായും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് കാട്ടി യുവതി സെൻട്രൽ വിജിലൻസ് കമ്മീഷന് നൽകിയ പരാതിയും ഹാജരാക്കി. യുവതിയുടെ പീഡന പരാതിയിൽ ബിനാനി പുരം പൊലീസ് ചാർജ് ചെയ്ത പീഡനക്കേസ് പ്രതികളെ കോടതി വെറുതെ വിട്ട വിധിന്യായവും ഹാജരാക്കി.
സെപ്റ്റംബർ 15 നോ അതിനു മുമ്പോ പീഡിപ്പിച്ചതായ വിവരം സെപ്റ്റംബർ 28 ന് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലെവിടെയും ഇല്ലെന്ന് എൽദോസ് ബോധിപ്പിച്ചു. തന്നെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ കെട്ടിച്ചമച്ച വ്യാജ കേസാണ്. തന്റെ 3 മക്കൾ 5 ദിവസമായി സ്‌കൂളിൽ പോകാൻ കഴിയാതെ വീട്ടിൽ കഴിയുകയാണ്. വാദത്തിനിടെ വിതുമ്പിയ അഭിഭാഷകന്റെ കണ്ണുകൾ ഈറനണിഞ്ഞു. സെപ്റ്റംബർ 14 ന് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ കേസ്: യുവതി സെപ്റ്റംബർ 28ന് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ഒക്ടോബർ 13 ന് കോവളം പൊലീസ് കേസെടുത്തതെന്ന് പ്രതി അതിൽ പീഡന പരാതിയില്ല.
യുവതിയെ ഒക്ടോബർ 9 ന് കാണാനില്ലെന്ന യുവതിയുടെ ആൺ സുഹൃത്തായ സഹ അദ്ധ്യാപകന്റെ പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തത് പിറ്റേന്ന് ഒക്ടോബർ11 നാണ്. ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷമാണ് 376 (2) (എൻ) (ആവർത്തിച്ചുള്ള ബലാൽസംഗം ) വകുപ്പ് അഡീ. റിപ്പോർട്ടായി ചേർത്തത്. യുവതി അദ്ധ്യാപികയും മനുഷ്യാവകാശ സംഘടന പ്രവർത്തകയും രാഷ്ട്രീയക്കാരിയുമാണ്. യുവതിയുടെ പരാതി പ്രകാരമുള്ള കേസ് ഇപ്രകാരമാണ്. സെപ്റ്റംബർ14 ന് കോവളം ഗസ്റ്റ് ഹൗസിൽ താമസിപ്പിക്കാമെന്ന് പറഞ്ഞ് കാറിൽ കൊണ്ടു പോകവേ താൻ മർദ്ദിച്ചെന്നും കോവളം സൂയിസൈഡ് പോയിന്റിൽ നിന്നും കാറിൽ നിന്നിറങ്ങി രക്ഷപ്പെട്ട് ഓടി ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിയെന്നും സംഭവം കണ്ട് ആൾക്കാർ കൂടി കോവളം പൊലീസ് എത്തിയപ്പോൾ ഭാര്യയെന്ന് പറഞ്ഞതിനാൽ പൊലീസ് തിരികെ പോയെന്നുമാണ്.
തുടർന്ന് വീണ്ടും എം എൽ എ യുടെ കാറിൽ യാത്ര തുടർന്നുവെന്നാണ്. എന്നാൽ നാട്ടുകാരോടോ പൊലീസിനോടോ യുവതി രക്ഷപ്പെടുത്തണമെന്ന സഹായമഭ്യർത്ഥിക്കുകയോ ആരോപിക്കുന്ന ബലാൽസംഗങ്ങൾ പറയുകയോ ചെയ്തില്ല. പൊലീസിനൊപ്പമോ പോയില്ല. കമ്മീഷണർക്ക് 28 ന് നൽകിയ പരാതിയിലോ അത് പ്രകാരം കോവളം പൊലീസ് ഒക്ടോബർ 13 ന് എടുത്ത കേസിലോ പറഞ്ഞിട്ടില്ല. 14 ന് തന്റെ ഭാര്യ വീട്ടുകാർ പങ്കെടുക്കുന്നത ഒരു വിവാഹ പാർട്ടി കോവളം ഗസ്റ്റ് ഹൗസിൽ നടന്നു. അതിൽ പങ്കെടുക്കാനാണ് താൻ പോയത്. തന്റെ കൂടെ കുറേ നേരം കാറിൽ ഡ്രൈവർ ഡാമി ഓടിച്ച കാറിൽ കറങ്ങിയ ശേഷം വെളുപ്പിന് 3.30 ന് ജനറൽ ആശുപത്രിയിൽ താൻ എത്തിച്ച് ചികിത്സ ലഭ്യമാക്കി. ഡ്രൈവർ ഡാമിച്ചേട്ടന് ബി.പി കൂടിയതിനാൽ അവിടെ ചികിൽസിച്ചു. ആശുപത്രിയിൽ യുവതി നൽകിയ അഡ്രസ് വേറെയാണ്.
30 വയസെന്ന് പറഞ്ഞു. താൻ കൊണ്ടുവന്നതാണെന്ന് ഡോക്ടർ വൂണ്ട് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽ ഡ്യൂട്ടി പൊലീസുണ്ടായിട്ടും പീഡന പരാതി ഉന്നയിച്ച് പോകാൻ ശ്രമിച്ചില്ല. സ്വമേധയാ തന്നോടൊപ്പം തിരിക കാറിൽ വന്നതിനാൽ തട്ടിക്കൊണ്ടു പോകൽ കുറ്റം നിലനിൽക്കില്ല. തൽസമയം എംഎൽഎ ബോർഡ് വച്ച കാറിലാണോ കൊണ്ടുപോയതെന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു അഭിഭാഷകന്റെ ഉത്തരം. വണ്ടി നമ്പർ യുവതി പറഞ്ഞോയെന്നും കോടതി ആരാഞ്ഞു. എം എൽ എ യുടെ അതേ പാർട്ടിക്കാരിയാണോ യുവതിയെന്ന ചോദ്യത്തിന് അല്ലെന്നു ഉത്തരം നൽകി. കോവളത്ത് പോയില്ലെന്ന് തനിക്ക് കേസില്ലെന്ന് എൽദോസ്‌ബോധിപ്പിച്ചു. വിവാഹ പാർട്ടിക്ക് ബന്ധുക്കൾ റൂം ബുക്ക് ചെയ്ത് നടത്തിയ പാർട്ടിയിൽ യുവതി മോശക്കാരിയായീരുന്നെന്ന് അറിയാമായിരുന്നെങ്കിൽ താൻ കൊണ്ടു പോകില്ലായിരുന്നു.
പിറ്റേന്ന് 15 ന് വൈകിട്ട് താൻ പേട്ടയിലെ വീട്ടിൽച്ചെന്ന് കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നും മുമ്പും വിവാഹം കഴിച്ച് സംരക്ഷിച്ചു കൊള്ളാമെന്ന് പറഞ്ഞ് പീഡിപ്പിച്ചതായ കള്ളക്കേസാണ് ഇപ്പോൾ എടുത്തിട്ടുള്ളത്. മിസ്സിങ് കേസിൽ വഞ്ചിയൂർ പൊലീസ് ഓക്‌ബർ 13 ന് എടുത്ത കേസിലും പീഡന വിവരമില്ല. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷമാണ് ബലാൽസംഗ കുറ്റം ചേർത്തത്. തന്നെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും എം എൽ എ യായ തനിക്ക് മണ്ഡലത്തിലെ ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും എൽദോ ബോധിപ്പിച്ചു.