- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസ് പിൻവലിക്കാൻ ശ്രമിച്ച സർക്കാരിന് തിരിച്ചടി; പൊലീസ് ജീപ്പടിച്ചു തകർത്ത് പെട്രോൾ ബോംബെറിഞ്ഞ കേസിൽ രാജ്യസഭാ എം പി എ. എ. റഹീമടക്കം 22 പ്രതികൾ വിചാരണ നേരിടണം
തിരുവനന്തപുരം: മുൻ ഡിവൈഎഫ്‌ഐ നേതാവും നിലവിൽ രാജ്യസഭാ അംഗവുമായ എ.എ.റഹീം എംപി അടക്കം 22 ഡിവൈഎഫ്‌ഐക്കാർ പ്രതികളായ പൊതുമുതൽ നശിപ്പിച്ചുള്ള പൊലീസാക്രമണ കേസ് പിൻവലിക്കാൻ ശ്രമിച്ച സർക്കാരിന് തിരിച്ചടിയും ഇരട്ട പ്രഹരവും. പ്രതികൾ വിചാരണ നേരിടണമെന്നും കേസ് പിൻവലിക്കുന്നത് പൊതു താൽപര്യത്തിന് വിരുദ്ധമെന്ന മജിസ്‌ട്രേട്ട് കോടതി വിധി ശരിവച്ച് തലസ്ഥാന ജില്ലാ കോടതി ഉത്തരവ്.
2019 ലെ ആദ്യ പിണറായി സർക്കാരിന്റെ പിൻവലിക്കൽ ഹർജി തള്ളിയ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതികളെ വിട്ടയക്കണമെന്ന സർക്കാരിന്റെ ക്രിമിനൽ റിവിഷൻ ഹർജി തള്ളി മജിസ്ട്രേട്ട് കോടതി ഉത്തരവ് ശരിവച്ചാണ് ജില്ലാ കോടതി ജഡ്ജി കെ. വിഷ്ണുവിന്റെ ഉത്തരവ്.
പൊലീസ് ജീപ്പടിച്ചു തകർത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് മേൽ പെട്രോൾ ബോംബെറിഞ്ഞ് ശാരീരികമായി ഉപദ്രവിച്ചും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത കേസിൽ രാജ്യസഭാ എം പി എ. എ. റഹീമടക്കം 22 പ്രതികൾ വിചാരണ നേരിടണമെന്നാണ് ഉത്തരവ്.