- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിക്കകം സ്കൂൾ വാനപകടം; വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് പ്രതികൾ; വിട്ടയക്കരുതെന്ന് പ്രോസിക്യൂഷൻ; വിടുതൽ ഹർജിയിൽ ഡിസംബർ 12 ന് വാദം ബോധിപ്പിക്കാൻ അന്ത്യശാസനം
തിരുവനന്തപുരം: കരിക്കകം സ്കൂൾ വാനപകടത്തിൽ 8 വിദ്യാർത്ഥികൾ ദാരുണമായി കൊല്ലപ്പെട്ട നരഹത്യാ കേസിൽ വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാനാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിയിൽ ഡിസംബർ 12 ന് വാദം ബോധിപ്പിക്കാൻ കോടതി അന്ത്യശാസനം നൽകി. സർക്കാരിനും പ്രതികൾക്കുമാണ് തിരുവനന്തപുരം രണ്ടാം അഡീ. സബോഡിനേറ്റ് ആൻഡ് അസി. സെഷൻസ് കോടതി ജഡ്ജി ലൈജു മോൾ ഷെരീഫ് അന്ത്യശാസനം നൽകിയത്. 2018 ലാണ് പ്രതികൾ വിടുതൽ ഹർജി സമർപ്പിച്ചത്. പ്രാരംഭ വാദത്തിൽ ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും വിചാരണ കൂടാതെ പ്രതികളെ വിട്ടയക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
സ്വകാര്യ സ്കൂൾ വാൻ ഡ്രൈവർ നന്ദു എന്ന സുമേഷ്, ട്രാൻസ്പോർട്ട് പെർമിറ്റില്ലാത്ത വാഹനത്തിന്റെ ഉടമസ്ഥൻ അനൂപ് .എസ്.പ്രേംലാൽ എന്നിവരാണ് നരഹത്യാക്കേസിലെ പ്രതികൾ. ചാക്ക ലിറ്റിൽ ഹാർട്ടിലെ വിദ്യാർത്ഥികളുമായി പോയ വാനാണ് പാർവതി പുത്തനാർ പുഴയിൽ പതിച്ചത്. അപകടത്തിൽ ആർഷ, ബൈജു, കിരൺ, റാഫിക്, ഉജ്വൽ, മാളവിക, അച്ചു എന്നീ വിദ്യാർത്ഥികളും സ്കൂൾ ആയ ബിന്ദുവും മരിച്ചിരുന്നു
2011 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്രാൻസ്പോർട്ട് പെർമിറ്റില്ലാതെയും ഫിറ്റ്നസ് സാ ക്ഷ്യ പത്രമില്ലാതെയും വാനിൽ സ്വകാര്യ സ്കൂളിലെ കുട്ടികളുമായി അശ്രദ്ധമായും ഉദാസീനമായും മനുഷ്യജീവന് ആപത്ത് വരത്തക്കവിധം അമിത വേഗതയിൽ വാഹനമോടിച്ച് മരത്തിലിടിച്ച വാഹനം കായലിൽ വീണതിൽ വച്ച് 8 വിദ്യാർത്ഥികളെ കുറ്റകമായ നരഹത്യ ചെയ്യുകയും ഇടിയുടെ ആഘാതത്തിൽ അനവധി വിദ്യാർത്ഥികൾക്ക് എല്ലുപൊട്ടലുകൾ ഉണ്ടാക്കി കഠിന ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
ഡ്രൈവറുടെ അമിതവേഗതയെക്കുറിച്ച് രക്ഷകർത്താക്കൾ വാഹന ഉടമയോട് പരാതിപ്പെട്ടിട്ടും ഡ്രൈവറെ മാറ്റാൻ ഉടമ കൂട്ടാക്കിയില്ല. അമിത വേഗതയും മൊബൈൽ ഡ്രൈവിംഗിനിടെ ഫോണുപയോഗിച്ചതുമാണ് പിഞ്ചു കുട്ടികളുടെ മരണത്തിനും മാരകമായ പരിക്കുകൾക്കും ഇടയാക്കിയത്.
കരിക്കകം ദുരന്തത്തിൽ ഏഴ് വർഷത്തിന് ശേഷം 2018 ഡിസംബർ 17 ന് ഇർഫാൻ എന്ന വിദ്യാർത്ഥിയും യാത്രയായി. അപകടത്തിൽപ്പെട്ട ഇർഫാൻ എഴുന്നേൽക്കാൻ പറ്റാതെ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതോടെയാണ് അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായത്. ആദ്യം 6 പേരാണ് മരിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്