- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയിൻകീഴ് കൂട്ട ബലാൽസംഗക്കേസ്; മുഖ്യ പ്രതി ഡി വൈ എഫ് ഐ നേതാവ് ജിനേഷടക്കം 6 പ്രതികൾ പൊലീസ് കസ്റ്റഡിയിൽ; പ്രതികൾ പീഡിപ്പിച്ചത് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ
തിരുവനന്തപുരം: മലയിൻകീഴ് കൂട്ട ബലാൽസംഗക്കേസിൽ മുഖ്യ പ്രതി ഡി വൈ എഫ് ഐ നേതാവ് ജിനേഷടക്കം 6 പ്രതികളെ 3 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമ വിചാരണ കോടതിയായ തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എംപി. ഷിബുവാണ് ഉത്തരവിട്ടത്.
സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാർത്ഥിനിയെ ജിനേഷിന്റെ നേതൃത്വത്തിലുള്ള ലഹരി - സെക്സ് മാഫിയ സംഘത്തിൽ പെട്ട 2 മൈനറടക്കം എട്ടുപേർ പീഡിപ്പിച്ച കേസിലാണ് കോടതി ഉത്തരവ്. കൃത്യ സ്ഥലത്തു നിന്നും ശേഖരിച്ച തെളിവുകൾ കെമിക്കൽ ലബോറട്ടറിയിൽ ഒത്തു നോക്കി ശാസ്ത്രീയ പരിശോധിക്കാനായി പ്രതികളിൽ നിന്നും ലാബിലേക്ക് സാമ്പിൾ ശേഖരിച്ച് നൽകുന്നതിനും കസ്റ്റഡിയിൽ ചോദ്യം ചെയ്ത് കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ അവരെ കൂടി പ്രതിസ്ഥാനത്ത് ചേർത്ത് കൂടുതൽ അന്വേഷണം നടത്തി തെളിവുകൾ ശേഖരിക്കാനായും പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ അനുവദിച്ചാണ് കോടതി ഉത്തരവ്. ഡിസംബർ 7 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റിൽ കഴിയുന്ന പ്രതികളെ പ്രൊഡക്ഷൻ വാറണ്ടിൽ കോടതിയിൽ വരുത്തിയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാർത്ഥിനിയെ എട്ടുപേർ പീഡിപ്പിച്ച സംഭവത്തിനു പിന്നിൽ ലഹരി-സെക്സ് മാഫിയയാണ് പ്രവർത്തിച്ചത്. സ്ത്രീകളെ ലഹരിക്കടിമയാക്കി ഉപയോഗിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. രാഷ്ട്രീയ കരുത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത്. തിരുവനന്തപുരത്ത് കവടിയാർ കേന്ദ്രീകരിച്ച് മയക്കു മരുന്ന് സംഘങ്ങൾ സജീവമാണ്. ചായക്കടകൾ കേന്ദ്രീകരിച്ചാണ് കച്ചവടം. ഇതിന് നേതൃത്വം നൽകുന്നത് പ്രധാന ഗുണ്ടാ നേതാവാണ്.
സിപിഎം ബന്ധങ്ങളുള്ള ഈ ഗുണ്ടാ നേതാവിന് മലയിൻകീഴുമായും അടുത്ത ബന്ധമുണ്ട്. ഇതുവഴിയാണ് സെക്സ്-ലഹരി മാഫിയകൾ മലയിൻകീഴിൽ തഴച്ചു വളരുന്നത്. ഡി വൈ എഫ് ഐ വിളവൂർക്കൽ മേഖലാ പ്രസിഡന്റ് ജിനേഷും പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർത്ഥിയും ഉൾപ്പെടെ എട്ടുപേരെയാണ് പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസിൽ പൊലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത എട്ടാമനെ ജുവനയിൽ കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയോടൊപ്പം പിടികൂടിയ തൃശൂർ, കുന്നംകുളം, കൊടുങ്ങല്ലൂർ കൊന്നത്ത് വീട്ടിൽ എസ്. സുമേജ് (21), വിളവൂർക്കൽ മലയം, ചൂഴാറ്റുകോട്ട, പൂഴിക്കുന്നു സ്വദേശികളായ ജിനേഷ് (29), മണികണ്ഠൻ (27), വിഷ്ണു (23), അഭിജിത് (21), സിബിൻ (20), അനന്തു അച്ചു (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂഴിക്കുന്നിൽ ഹെയർ കട്ടിങ് ബ്യൂട്ടി പാർലർ നടത്തുകയാണ് വിഷ്ണു. അനന്തു എന്ന അരുൺ, അഭിജിത് എന്നിവർ കഞ്ചാവ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് മറ്റുള്ളവരെ പെൺകുട്ടിയിലേക്ക് ആകർഷിപ്പിച്ചതെന്ന് മലയിൻകീഴ് പൊലീസ് റിപ്പോർട്ടിൽ പറഞ്ഞു.
7 ന് പിടിയിലായ സംഘത്തിലെ പ്രധാനിയും ഡിവൈഎഫ്ഐ. നേതാവായ ജിനേഷിനെ കൂടാതെ ചില യുവജനസംഘടനാനേതാക്കൾ കൂടി ലഹരിസംഘത്തിൽ പങ്കാളികളാണെന്നാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ ഈ തലത്തിലേക്ക് അന്വേഷണം കൊണ്ടു പോകാതിരിക്കാൻ ശ്രമമുണ്ട്. ലഹരിക്കടത്തിന്റെ നേതൃത്വം സംഘാംഗമായ മറ്റൊരു പ്രമുഖ യുവജനസംഘടനാ നേതാവിനാണ്. സാമൂഹികമാധ്യമങ്ങളിലൂടെ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച് പീഡനത്തിനിരയാക്കിയ ഒരാൾക്കും ലഹരിസംഘങ്ങളുമായി ബന്ധമുണ്ട്്. തിരുവനന്തപുരത്തെ പ്രധാന ഗുണ്ടാ നേതാവുമായി ഇയാൾക്ക് ബന്ധമുണ്ട്. ലഹരി സജീവമാക്കാൻ ഡിജെ പാർട്ടികളും നടത്തുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റ് കോളേജിന് സമീപമുള്ള ഒരു പ്രമുഖ ഹോട്ടലിൽ ഡിജെ പാർട്ടികൾ സജീവമാണ്. എല്ലാ ശനിയാഴ്ചയും നടക്കുന്ന ഡിജെ പാർട്ടിക്ക് ഗുണ്ടാ നേതാവ് അടക്കം എത്താറുണ്ട്. ഗുണ്ടാ നേതാവ് ഡിജെ പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ മറുനാടന് ലഭിച്ചിട്ടുണ്ട്. ജിനേഷിന്റെ ഫോണിൽനിന്ന് ലഭിച്ച ദൃശ്യങ്ങളാണ് ലഹരി-സെക്സ് സംഘങ്ങളിലേക്ക് പൊലീസിനെയെത്തിച്ചത്. മുപ്പതോളം സ്ത്രീകളുടെ നഗ്നദൃശ്യങ്ങളും ഇവർ മദ്യവും മറ്റുലഹരികളും ഉപയോഗിക്കുന്നതടക്കമുള്ള ദൃശ്യങ്ങളും ഇയാളുടെ ഫോണിലുണ്ടായിരുന്നു. ജിനേഷനും ഈ ഗുണ്ടാ നേതാവുമായി അടുത്ത ബന്ധമുണ്ട്. പൊലീസിൽ അടക്കം ഉന്നത ബന്ധങ്ങൾ ഈ ഗുണ്ടയ്ക്കുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം അട്ടിമറിക്കപ്പെടാനാണ് സാധ്യത.
പെൺകുട്ടിയെ പീഡിപ്പിച്ചവരെല്ലാം വീഡിയോദൃശ്യങ്ങൾ പകർത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ഒട്ടേറെ പെൺകുട്ടികളെ വലയിലാക്കിയ ഒരു പ്രമുഖനും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ലഹരി-സെക്സ് സംഘത്തിലേക്ക് വിരൽചൂണ്ടുന്ന കേസിന്റെ ചുരുളഴിക്കാൻ ഒരു പൊലീസ് സ്റ്റേഷനിലെ പരിമിതമായ സൗകര്യവും ഉദ്യോഗസ്ഥരെയും കൊണ്ടുകഴിയില്ല. സൈബർ പൊലീസിന്റെ പ്രത്യേകസഹായം ആവശ്യമായ കേസിന്റെ അന്വേഷണച്ചുമതല മലയിൻകീഴ് സിഐ.ക്ക് മാത്രമാണ്. കാട്ടാക്കടയിലെ ഡിവൈ.എസ്‌പി. അവധിയിലുമാണ്. നെടുമങ്ങാട് ഡിവൈ.എസ്‌പി.ക്കാണ് ചുമതല. ഇതിനിടെയാണ് ഗുണ്ടാ നേതാവിനും മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം ചർച്ചയാകുന്നത്.
തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. അന്വേഷണ സംഘത്തെപ്പോലും അമ്ബരപ്പിച്ച കേസിന്റെ ആരംഭത്തിന് ഈ മാസം രണ്ടിനായിരുന്നു തുടക്കം. തന്റെ മകളെ കാണാനില്ലന്ന പരാതിയുമായി അമ്മ രാത്രിയിൽ മലയിൻകീഴ് പൊലീസിനെ സമീപിക്കുകയും. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ ഫോൺ നമ്ബർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി തമ്ബാനൂർ ഭാഗത്ത് ഉണ്ടെന്ന് കണ്ടെത്തി.
റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും റെയിൽവേ പൊലീസിന്റെ സഹായത്തോടെ പെൺകുട്ടിയെയും തൃശൂർ, കുന്നംകുളം സ്വദേശിയായ എസ്. സുമേജ് (21) എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ ചോദ്യം ചെയ്തപ്പോൾ ഇരിങ്ങാലക്കുടയിൽ കാറ്ററിങ് ജോലി ചെയ്യുകയാണെന്നും പെൺകുട്ടിയുമായി തൃശൂരിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നതായും ഇയാൾ വെളിപ്പെടുത്തി. ഇൻസ്റ്റാഗ്രാമിലൂടെ ആറുദിവസത്തെ പരിചയം കൊണ്ടുള്ള പ്രണയം ആയിരുന്നുവെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. തുടർന്ന് പൊലീസ് പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പീഡനം നടന്നതായി കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയിൽ നിന്നും പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.
മലയിൻകീഴ് സ്വദേശിയായ 16- കാരൻ പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി സ്വകാര്യ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തതോടെ വിളവൂർക്കൽ, മലയം സ്വദേശികളായ മറ്റു ആറുപേർ കൂടി പെൺകുട്ടിയെ നിരന്തര പീഡനത്തിന് ഇരയാക്കിയിരുന്നതായും നഗ്ന ചിത്രങ്ങളും വീഡിയോയും പകർത്തിയിരുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തി. ജിനേഷിനെ പൊലീസ് ആദ്യം കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ ഫോൺ പരിശോധിച്ച അന്വേഷണസംഘത്തിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. പെൺകുട്ടിയുടെ നഗ്ന വീഡിയോക്ക് പുറമെ ഇയാൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ 30 ലേറെ വിവാഹിതരും അല്ലാത്തവരുമായ യുവതികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകർത്തി ഐഫോണിൽ സൂക്ഷിച്ചിരിക്കയായിരുന്നു.
പൊലീസ് പിടിച്ചെടുത്ത ഫോൺ ഫോറെൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.