- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോത്തൻകോട് സുധീഷ് കൊലക്കേസ്: ഒട്ടകം രാജേഷടക്കം 11 പ്രതികൾക്ക് മേൽ കൊലക്കുറ്റം ചുമത്തി; പ്രതികൾ അസഭ്യം വിളിച്ചെന്ന വകുപ്പ് സെഷൻസ് കോടതി റദ്ദാക്കി
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിന്റെ സൂത്രധാരൻ ഒട്ടകം രാജേഷടക്കം 11 പ്രതികൾക്ക് മേൽ കൊലക്കുറ്റത്തിന് കോടതി കുറ്റം ചുമത്തി. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി.വി. ബാലകൃഷ്ണനാണ് കോടതി തയ്യാറാക്കിയ കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ച് പ്രതികൾക്ക് മേൽ കുറ്റം ചുമത്തിയത്.
അതേ സമയം പ്രതികൾ വിളിച്ച അസഭ്യ വാക്കുകൾ പൊലീസ് ഹാജരാക്കിയ കുറ്റപത്രത്തിലില്ലാത്തതിനാൽ അസഭ്യം വിളിച്ചെന്ന 294 (ബി ) വകുപ്പ് കോടതി റദ്ദാക്കി. കുറ്റം തെളിയുന്ന പക്ഷം 2 വർഷത്തിന് മേൽ തടവുശിക്ഷ വിധിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാലാണ് പൊലീസ് കുറ്റ ചാർജും കേസ് റെക്കോഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തുന്നത്.
2021 ഡിസംബർ 11 പട്ടാപ്പകലാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. പോത്തൻകോട് കല്ലൂർ കോളനിയിലെ വീട്ടിൽ ഉച്ചയ്ക്ക് 2.45 മണിക്കാണ് സുധീഷിനെ കൊലപ്പെടുത്തിയത്. രാജേഷടക്കം 11 പേർ 2 ബൈക്കുകളിലും ഓട്ടോറിക്ഷയിലുമായെത്തിയാണ് പ്രദേശവാസികളുടെയും പിഞ്ചു കുട്ടികളുടെയും മുന്നിലിട്ട് സുധീഷിനെ മൃഗീയമായി കൊലപ്പെടുത്തിയത്.
ഊരുപൊയ്ക മങ്കാട്ടുമൂല സ്വദേശി സുധീഷ് ഉണ്ണി (29) , ചിറയിൻകീഴ് ആഴൂർ വിള വീട്ടിൽ രാജേഷ് എന്ന ഒട്ടകം രാജേഷ് (35) , ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട് കോളനിയിൽ മിഠായി ശ്യാംകുമാർ (29) , ചിറയിൻകീഴ് ശാസ്ത വട്ടം സ്വദേശി മൊട്ട എന്ന നിധീഷ് (27) , ശാസ്ത വട്ടം സ്വദേശി ശ്രീക്കുട്ടൻ എന്ന നന്ദിഷ് (23) , കണിയാപുരം മണക്കാട്ടു വിളാകം രഞ്ജിത് പ്രസാദ് (28) , വേങ്ങോട് കട്ടിയാട് സ്വദേശി അരുൺ (23) , വെഞ്ഞാറമൂട് ചെമ്പൂര് സച്ചിൻ (24), കന്യാകുളങ്ങര കുണൂർ സൂരജ് (23) , വിഷ്ണു , വിനീത് എന്നീ 11 പ്രതികളാണ് വിചാരണ നേരിടുന്നത്..