- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയതിന് അച്ഛനെ കൊന്ന കേസ്; തെളിവുകളുടെ അഭാവത്തിൽ മകനെ വെറുതെ വിട്ടു; തോർത്ത് ഉപയോഗിച്ച് അച്ഛനെ മകൻ വകവരുത്തി എന്ന പ്രോസിക്യൂഷൻ കേസ് തള്ളി
തിരുവനന്തപുരം: മകന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ അച്ഛനെ കൊലപെടുത്തിയ കേസിലെ പ്രതിയായിരുന്ന മകൻ രാജേഷിനെ (43) തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. പ്രതി കൊലപാതകം നടത്തി എന്ന കുറ്റകൃത്യം തെളിയിക്കുവാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന കാര്യം ചുണ്ടികാട്ടിയാണ് കോടതി പ്രതിയെ വിട്ടയച്ചത്. തിരുവനന്തപുരം ആറാം അഡിഷണൽ സേഷൻസ് കോടതി ജഡ്ജി വിഷ്ണുവിന്റേതാണ് ഉത്തരവ്.
നെയ്യാറ്റിൻകര താലൂക്കിൽ ശിവശൈലം വീട്ടിൽ രാജേഷിനെയാണ് കോടതി വെറുതെ വിട്ടത്. 2014 ഡിസംബർ 17 ന് രാത്രി 11 മണിക്കാണ് സംഭവം. സ്വന്തമായി വീട് ഇല്ലായിരുന്ന കൊല്ലപ്പെട്ട രവീന്ദ്രൻ നായർ കരമന തളിയൽ എന്ന സ്ഥലത്ത് സ്വകാര്യ ലോഡ്ജിലാണ് താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് കൊലപാതകം നടക്കുന്നത്.
കൊലപാതകത്തിന് ശേഷം രാജേഷ് കരമന പൊലീസ് സ്റ്റേഷനിൽ എത്തി കുറ്റം സമ്മതിക്കുകയായിരുന്നു. തോർത്ത് ഉപയോഗിച്ചാണ് രവീന്ദ്രൻ നായരെ രാജേഷ് കൊലപെടുത്തിയത് എന്നാണ് പ്രൊസിക്യൂഷൻ കേസ്.
രാജേഷിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ പിതാവ് തന്റെ കുടുംബ ജീവിതം തകർക്കാൻ ശ്രമിക്കുകയും ഇത് പല തവണ പറഞ്ഞു വിലക്കിയിട്ടും ആവർത്തിച്ചു ഇത് കാരണമാണ് കൊലപ്പെടുത്തിയത് എന്ന് രാജേഷ് പറഞ്ഞിരുന്നതായി കുറ്റപത്രത്തിൽ പറയുന്നത്. കരമന പൊലീസ് അന്വേഷണം പൂർത്തിയാക്കി 2014 ൽ കുറ്റപത്രം സമർപ്പിച്ചു.