- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓംപ്രകാശിനെ എഫ്ഐആറിൽ ചേർക്കാതെ ഉള്ള പേട്ട പൊലീസിന്റെ ഒത്തുകളി പൊളിഞ്ഞു; മാധ്യമ വാർത്തയായപ്പോൾ അഡീ. റിപ്പോർട്ടിൽ പ്രതി ചേർത്തു; പാറ്റൂർ ആക്രമണക്കേസിൽ മൂന്നും അഞ്ചും പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കോടതി
കേസിൽ മൂന്നാം പ്രതി മുഹമ്മദ് ഇബ്രാഹിം റാവുത്തർ എന്ന ഇബ്രു (27) , അഞ്ചാം പ്രതി ബാദുഷ മകൻ സൽമാൻ ഷാ എന്നീ പ്രതികൾക്ക് ജാമ്യമില്ല. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് രണ്ടു പ്രതികളുടെ ജാമ്യഹർജികൾ തള്ളിയത്. ഒമ്പതാം പ്രതി മുഹമ്മദ് ബഷീർ മകൻ മുഹമ്മദ് ഷിയാസ് എന്ന കട്ട ഷിയാസിന്റെ ജാമ്യഹർജിയിൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് 31 ന് ഹാജരാക്കാനും എസിജെഎം ഷിബു ഡാനിയേൽ ഉത്തരവിട്ടു. മൂന്ന് , അഞ്ച് , ഒമ്പത് എന്നീ 3 പ്രതികളെ ജനുവരി 30 ന് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ജയിൽ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്യാൻ എ സി പി ക്ക് കോടതി അനുമതി നൽകി.
ഓംപ്രകാശിനെ എഫ് ഐആറിൽ ചേർക്കാതെ പേട്ട പൊലീസ് ഒത്തുകളി
മാധ്യമ വാർത്തയായപ്പോൾ അഡീ. റിപ്പോർട്ടിൽ പ്രതി ചേർത്ത് കോടതിയിൽ സമർപ്പിച്ചു. ഓംപ്രകാശിനെ എഫ് ഐആറിൽ ചേർക്കാതെ പേട്ട പൊലീസ് ഒത്തുകളിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. പേട്ട പൊലീസ് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഷിബു ഡാനിയേൽ മുമ്പാകെ സമർപ്പിച്ച എഫ് ഐ ആറിലാണ് പൊലീസ് കള്ളക്കളി വെളിച്ചത്ത് വന്നത്.
ഓംപ്രകാശിനെ എട്ടാം പ്രതിയാക്കി കേസെടുത്തെന്ന് മാധ്യമങ്ങളോട് പറഞ്ഞ ശേഷം എഫ് ഐ ആർ നശിപ്പിച്ചു കളഞ്ഞ് പേട്ട സി ഐ മറ്റൊരു പുതിയ എഫ് ഐ ആർ പേട്ട പൊലീസ് ക്രൈം 17/2023 ആയി കോടതിയിൽ ഹാജരാക്കിയെന്ന ആരോപണമാണ് ഉയർന്നിരുന്നത്.
മുഹമ്മദ് ഇബ്രാഹിം റാവുത്തർ എന്ന ഇബ്രു (27) , ബാദുഷ മകൻ സൽമാൻ ഷാ , മുഹമ്മദ് ബഷീർ മകൻ മുഹമ്മദ് ഷിയാസ് എന്ന കട്ട ഷിയാസ്, അഴകർ രാജു മകൻ സുബ്ബുരാജ് എന്ന സുബ്ബു , രഞ്ജിത് ,' നിയമ വിദ്യാർത്ഥി ഉദയകുമാർ മകൻ അഭിലാഷ് , ആരിഫ് , മുന്ന എന്ന ആസിഫ് , ജോമോൻ രമേശ് എന്നിവരാണ് ജയിലിൽ കഴിയുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്