- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവ് കേസിൽ ജാമ്യം നേടിയ ശേഷം ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ച; വാറണ്ട് ഉത്തരവ് നടപ്പാക്കാത്ത സിറ്റി പൊലീസ് കമ്മീഷണർ നാഗരാജുവിന് എതിരെ സ്വമേധയാ കേസെടുത്ത് കോടതി; നേരിട്ടെത്തി വിശദീകരണം നൽകണം
തിരുവനന്തപുരം : കോടതി ഉത്തരവ് നടപ്പാക്കാത്ത സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ കോടതി നേരിട്ട് കേസെടുത്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ നാഗരാജുവിനെതിരെയാണ് കേസ് എടുത്തത്. കഞ്ചാവ് കേസിൽ ജാമ്യം നേടിയ ശേഷം ഒളിവിൽ പോയ പ്രതിക്കെതിരെ കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് ആരോപണം.
സിറ്റി പൊലീസ് മേധാവി അടുത്ത മാസം ആറിന് നേരിട്ട് എത്തുകയോ വിശദീകരണം നൽകുകയോ വേണം. തിരുവനന്തപുരം ഒന്നാം അഡി. സെഷൻസ് ജഡ്ജി സനിൽകുമാറിന്റെതാണ് ഉത്തരവ്.
2018 ൽ വട്ടിയൂർക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏക പ്രതി സഞ്ചിത് കോടതിയിൽനിന്നു ജാമ്യം നേടിയ ശേഷം ഒളിവിൽ പോയി. പ്രതിക്കു ജാമ്യം നിന്നവരെ കോടതി വിളിപ്പിച്ചു. പ്രതി സ്ഥലത്തു തന്നെ ഉണ്ടെന്നും പൊലീസ് അറസ്റ്റ് ചെയ്യാൻ കൂട്ടാക്കുന്നില്ലെന്നും ജാമ്യക്കാരിൽ നിന്നു മനസ്സിലാക്കിയ കോടതി, വട്ടിയൂർക്കാവ് പൊലീസ് മുഖേന വാറന്റ് നടപ്പാക്കാൻ നിർദ്ദേശം നൽകി.
എന്നാൽ പൊലീസ് വാറന്റ് നടപ്പാക്കിയില്ല. തുടർന്നു കോടതി സിറ്റി പൊലീസ് കമ്മീഷണറോടും നിർദ്ദേശിച്ചു. ഇതിനു കോടതിയിൽ കമ്മീഷണർക്കു പകരം വിശദീകരണം നൽകിയത് കന്റോൺമെന്റ് അസി.കമ്മിഷണർ ആയിരുന്നു. റിപ്പോർട്ടിൽ പ്രതിയെ പിടിക്കാത്തതിനു വ്യക്തമായ കാരണം ചൂണ്ടിക്കാട്ടിയില്ല. തുടർന്നാണ് കോടതി കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്