- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യഗായത്രി കൊലക്കേസ്: ചലനശേഷി ഇല്ലാത്ത തന്റെ മുന്നിലിട്ട് മകളെ തുരുതുരെ കുത്തിയെന്ന് അമ്മ; തടയാൻ ശ്രമിച്ച പിതാവിനെ തൊഴിച്ചു വീഴ്‌ത്തി; മകളെ വിവാഹം ചെയ്ത് നൽകാത്തതാണ് പ്രതിക്ക് ദേഷ്യം തോന്നാൻ കാരണമെന്നും വത്സലയുടെ മൊഴി
തിരുവനന്തപുരം: ചലനശേഷി ഇല്ലാത്ത തന്റെ കൺമുന്നിലിട്ട് പ്രതി തന്റെ മകൾ സൂര്യഗായത്രിയെ തുരുതുരെ കുത്തി. തറയിൽ ഇഴഞ്ഞ് ചെന്ന് അത് തടയാൻ ശ്രമിച്ച തന്നെയും പ്രതി കുത്തിയതായി കൊല്ലപ്പെട്ട സൂര്യഗായത്രിയുടെ അമ്മ വത്സല കോടതിയിൽ മൊഴി നൽകി. ആറാം അഢീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവിനോട് കരഞ്ഞു കൊണ്ടാണ് വത്സല മൊഴി നൽകിയത്. സംഭവ ദിവസം വീടിന് പുറത്ത് ശബ്ദം കേട്ടാണ് സൂര്യയും അച്ഛനും പുറത്ത് പോയി നോക്കിയത്. ഇതിനിടെ അടുക്കളഭാഗത്ത് കൂടി വീടിനുള്ളിൽ കടന്ന പ്രതി തന്റെ വായ് പൊത്തി പിടിച്ചു. കൈയിട്ടടിച്ച് ബഹളം ഉണ്ടാക്കിയപ്പോൾ സൂര്യയും അച്ഛനും വീട്ടിനുള്ളിലേയ്ക്ക് വന്നു, സൂര്യയെ കണ്ട പ്രതി തുരുതുരെ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് ശിവദാസനെ തൊഴിച്ചു വീഴ്‌ത്തി. മകളെ വിവാഹം ചെയ്ത് നൽകാത്തതാണ് പ്രതിക്ക് ഞങ്ങളോട് ദേഷ്യം തോന്നാൻ കാരണമെന്ന് വത്സല മൊഴി നൽകി.
പ്രതിയുടെ ചവിട്ട് കൊണ്ട് വീണ താൻ വീടിന് പുറത്ത് ഇറങ്ങി നിലവിളിച്ചപ്പോൾ നാട്ടുകാർ ഓടി വരുന്നു എന്ന് മനസിലാക്കിയ പ്രതി കത്തി വീടിനുള്ളിൽ വലിച്ചെറിഞ്# ശേഷം ഓടിപ്പോയതായി സൂര്യഗായത്രിയുടെ പിതാവ് ശിവദാസൻ കോടതിയിൽ മൊഴി നൽകി. ഈ കത്തി തന്റെ ഭാര്യ പൊലീസിനെ ഏൽപ്പിച്ചതായും ശിവദാസൻ പറഞ്ഞു. ശിവദാസന്റെ നിലവിളി കേട്ട് എത്തിയ താനും കൂട്ടാളികളുമാണ് സൂര്യഗായത്രിയെയും വത്സലയെയും ജില്ലാ ആശിപത്രിയിലും പിന്നീട് അവിടെ നിന്ന് മെഡിക്കൽ കൊളേജിലേയ്ക്കും കൊണ്ട് പോയതെന്ന് അയൽ വാസി കുട്ടൻ ആചാരിയും മൊഴി നൽകി.
പേയാട് ചിറക്കോണം വാറുവിളാകം സ്വദേശി അരുണാണ് കേസിലെ പ്രതി. ഇയാൾ ഇപ്പോഴും ജയിലിലാണ്. 2021 ഓഗസ്റ്റ് 31 നാണ് സൂര്യഗായത്രി കൊല്ലപ്പെട്ടത്. പ്രതിക്ക് സൂര്യഗായത്രിയെ വിവാഹം ചെയ്ത് നൽകാത്തതുകൊണ്ടാണ് പ്രതി സൂര്യഗായത്രിയെ കുത്തി കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്