- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ട് വയസുകാരിയെ പീഡിപ്പിച്ച അമ്മാവന് 40 വർഷം തടവും 1 ലക്ഷം രൂപ പിഴയും; പ്രതിക്ക് നല്ല നടപ്പുനിയമത്തിന്റെ ഔദാര്യത്തിന് അർഹതയില്ലെന്ന് കോടതി
തിരുവനന്തപുരം: 8 വയസുകാരിയെ പീഡിപ്പിച്ച 50% അംഗവൈകല്യമുള്ള അമ്മാവന് 40 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണ് ശിക്ഷാവിധി. പിഴയൊടുക്കാത്ത പക്ഷം പ്രതി ഒരു വർഷത്തെ അധിക തടവനുഭവിക്കാനും ജഡ്ജി എംപി.ഷിബു ഉത്തരവിട്ടു.
നിഷ്ഠൂര കൃത്യം ചെയ്ത പ്രതിക്ക് നല്ലനടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അർഹതയില്ല. പ്രതിക്ക് കുറ്റബോധത്തിനും പ്രായശ്ചിത്തത്തിനും മാനസാന്തരത്തിനും സാധ്യതയില്ലെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. കൂടാതെ അതിജീവിതയായ ഇരക്ക് വിദ്യാഭ്യാസത്തിനും ഭാവി നന്മക്കായും മതിയായ തുക ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിൽ നിന്നും നൽകാൻ ജില്ലാ ലീഗൽ സർവ്വീസ് അഥോറിറ്റിയോടും കോടതി നിർദേശിച്ചു.
കുടുംബ വീട്ടിൽ അമ്മക്കും അമ്മൂമ്മക്കും ഒപ്പം കുട്ടി താമസിച്ചു വരവേ ശനിയാഴ്ച തോറും വീട്ടിലെത്താറുള്ള പ്രതി ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് കേസ്. ശനിയാഴ്ച തോറും വീട്ടിൽ പോകുന്നതിന് ഭയം കാണിച്ചിരുന്ന കുട്ടി വിവരം കൂട്ടുകാരിയോട് പറഞ്ഞു. കൂട്ടുകാരി ക്ലാസ് ടീച്ചറെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. വിചാരണയിൽ കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആദ്യ പൊലീസ് മൊഴി തിരുത്തി കൂറുമാറി പ്രതിഭാഗം ചേർന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അജിത് പ്രസാദ് ഹാജരായി.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്