- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോത്തൻകോട് അയിരൂപ്പാറ കോൺഗ്രസ് പ്രവർത്തകൻ ഷൈജൻ കൊലക്കേസ്: 10 സി പി എം പ്രവർത്തകർക്ക് ജീവപര്യന്തം കഠിന തടവ്; പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി; വിധി പ്രസ്താവിച്ചത് കനത്ത സുരക്ഷാക്രമീകരണങ്ങളോടെ
തിരുവനന്തപുരം: പോത്തൻകോട് അയിരൂപ്പാറയിൽ കോൺഗ്രസ് പ്രവർത്തകൻ ഷൈജനെ രാഷ്ട്രീയ വിരോധത്താൽ സി പി എം കാർ കൊലപ്പെടുത്തിയ കേസിൽ 10 സി പി എം പ്രവർത്തകർക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്.
സി പി എം പ്രവർത്തകരായ പ്രവീൺ, അനൂപ്, ദീപു എന്ന ഉണ്ണി, ശ്രീജിത്, വിശാന്ത് എന്ന മണി, അമൽ എന്ന ലുട്ടാപ്പി, നിശാന്ത് എന്ന ശങ്കർ, വിനീത, ജിഷ്ണു എന്ന ജിത്തു എന്നിവരെയാണ് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലായാലും നിയമം കൈയിലെടുത്ത് കുറ്റകൃത്യങ്ങൾ ചെയ്യാൻ ആർക്കും നിയമം അനുശാസിക്കുന്നില്ല. കരുതിക്കൂട്ടി സംഘം ചേർന്ന് നിഷ്ഠൂര കൃത്യം ചെയ്ത പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ല. കൃത്യത്തിന്റെ രീതിയും സ്വഭാവവും മറ്റു ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതികളുടെ ക്രിമിനൽ പശ്ചാത്തലവും കണക്കിലെടുക്കുമ്പോൾ മാനസാന്തരത്തിന്റെ കണികകൾ ലവലേശം പോലും കാണാത്തതിനാൽ നല്ലനടപ്പ് നിയമത്തിന്റെ ഔദാര്യത്തിന് അർഹതയില്ലെന്നും ജഡ്ജി ജി.രാജേഷ് വിധിന്യായത്തിൽ വ്യക്തമാക്കി.
2010 ലാണ് സംഭവം നടന്നത്. കൃത്യത്തിൽ ഷൈജൻ കൊല്ലപ്പെടുകയും സുഹൃത്തിനെയും വെട്ടി വധശ്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതികളുടെ ബന്ധുക്കളും അണികളും ഒന്നാം നിലയിലെ കോടതി കെട്ടിടത്തിലും പരിസരത്തുമായി തിങ്ങി നിറഞ്ഞതിനാൽ സുരക്ഷ കണക്കിലെടുത്ത് വിധി പ്രസ്താവത്തിന് ശേഷം കോടതി ഹാൾ അച്ചിട്ടു. ജഡ്ജിക്ക് ചേംബറിൽ സായുധരായ പൊലീസ് കാവലിൽ പ്രൊട്ടക്ഷൻ ഏർപ്പെടുത്തി. പ്രതികളെ ശിക്ഷാ വാറണ്ട് പ്രകാരം പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ച ശേഷമാണ് ജഡ്ജി പൊലീസ് അകമ്പടിയിൽ ക്വാർട്ടേഴ്‌സിലേക്ക് പോയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്