- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ തിരിച്ചറിയൽ കാർഡ്: നാല് യൂത്ത് കോൺഗ്രസുകാർക്ക് താൽക്കാലിക ജാമ്യം; നാളെ രാവിലെ 11 മണിക്ക് ഹാജരാകണം; സ്ഥിര ജാമ്യം പരിഗണിക്കും
തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അറസ്റ്റിലായ 4 യൂത്ത് കോൺഗ്രസുകാർക്ക് താൽക്കാലിക ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. നാളെ രാവിലെ 11 മണിക്ക് പ്രതികൾ ഹാജരാകണം.
സ്ഥിര ജാമ്യം നാളെ പരിഗണിക്കും. അടൂർ സ്വദേശികളായ അഭി വിക്രം, ഫെനി നൈനാൻ, ബിനിൽ ബിനു, വികാസ് കൃഷ്ണ എന്നിവർക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി നിർമ്മിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ കൈവശമുള്ള ലാപ്‌ടോപ്പിൽ നിന്നും ഫോണുകളിൽ നിന്നും വ്യാജ കാർഡിന്റെ കോപ്പികൾ ലഭിച്ചു. കാർഡുകൾ പരസ്പരം കൈമാറിയെന്നതിന് ഡിജിറ്റൽ തെളിവകൾ ലഭിച്ചതായും പിടിച്ചെടുത്ത തിരിച്ചറിയൽ കാർഡുകൾ വ്യാജമാണെന്ന് തെളിഞ്ഞതായും പൊലീസ് കോടതിയെ അറിയിച്ചു.
സംശയനിഴലിലുള്ള പലരും ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിനെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്