- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റുകാൽ അയ്യപ്പനാശാരി കൊലക്കേസ് ശിക്ഷാവിധി നാളെ; കേസിൽ 9 പ്രതികൾ കുറ്റക്കാർ; വിധി പറയുക അഡീഷണൽ സെഷൻസ് കോടതി
തിരുവനന്തപുരം : ആറ്റുകാൽ മണക്കാട് മേടമുക്ക് സതീഷ് നിവാസിൽ അയ്യപ്പനാശാരിയെ(52) വെട്ടി കൊലപ്പെടുത്തിയ കേസിൽ നാളെ ശിക്ഷാവിധി പറയും.
തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് ജഡ്ജ് പ്രസൂൺ മോഹൻ 9 പ്രതികളെ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നിയമവിരുദ്ധമായ സംഘം ചേരൽ, മാരകായുധത്തോടു കൂടിയുള്ള ലഹള, ഭവന കൈയേറ്റം, വീട്ടുപകരണങ്ങൾ നശിപ്പിക്കൽ, കൊലപാതക ശ്രമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ കണ്ടെത്തിയത്. ശിക്ഷയെ കുറിച്ച് പ്രതികൾക്കും പ്രോസിക്യൂഷനും പറയാനുള്ള വാദം കോടതി രാവിലെ കേൾക്കും.
കമലേശ്വരം ബലവാൻ നഗറിൽ ചെല്ല പെരുമാൾപിള്ള മകൻ കടച്ചിൽ അനി എന്ന് വിളിക്കുന്ന അനിൽകുമാർ(45), മണക്കാട് കളിപ്പാൻകുളം കഞ്ഞിപ്പുരയിൽ താമസം സുബ്ബയാപിള്ള മകൻ ഉപ്പ് സുനി എന്ന് വിളിക്കുന്ന സുനിൽകുമാർ(41), സുനിയുടെ സഹോദരൻ അനിൽ എന്ന് വിളിക്കുന്ന അനിൽകുമാർ(45), കഞ്ഞിപ്പുര തോപ്പുവിളാകം വീട്ടിൽ ചന്ദ്രൻ മകൻ മനോജ്(38), കളിപ്പാംകുളം കഞ്ഞിപ്പുരയിൽ കൃഷ്ണൻ കുട്ടി മകൻ ഉണ്ണി(41), കളിപ്പാംകുളം കഞ്ഞിപ്പുരയിൽ നാരായണപിള്ള മകൻ ഗോവർദ്ധൻ എന്ന് വിളിക്കുന്ന സതീഷ് കുമാർ(43),കളിപ്പാംകുളം കഞ്ഞിപ്പുരയിൽ ശ്രീകണ്ഠൻ നായർ മകൻ പ്രദീഷ് എന്ന് വിളിക്കുന്ന സന്തോഷ്(41), കളിപ്പാംകുളം കഞ്ഞിപ്പുരയിൽ തോപ്പുവിളാകം വീട്ടിൽ ചന്ദ്രൻ മകൻ സന്തോഷ്(42),കളിപ്പാംകുളം കഞ്ഞിപ്പുരയിൽ ചന്ദ്രൻ മകൻ ബീഡി സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ്(38), എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്