- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്ന തിരോധാന കേസിൽ 19 ന് ഹാജരാകാൻ പിതാവിന് സി ജെ എം കോടതി നോട്ടീസ്; തുമ്പുണ്ടാക്കാൻ വഴിയില്ലെന്ന സിബിഐ റിപ്പോർട്ടിൽ ആക്ഷേപം ഉണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് കോടതി
തിരുവനന്തപുരം: ജസ്‌ന (വുമൺ മിസ്സിങ് )തിരോധാന കേസിൽ ജനുവരി 19 ന് ഹാജരാകാൻ കോട്ടയം സ്വദേശി ജസ്‌നയുടെ പിതാവിന് തലസ്ഥാന ജില്ലാ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയച്ചു. തുമ്പുണ്ടാക്കാൻ വഴിയില്ലെന്ന സിബിഐ യുടെ യു എൻ (un detected) റിപ്പോർട്ടിൽ ആക്ഷേപമുണ്ടെങ്കിൽ 19 ന് ബോധിപ്പിക്കണമെന്ന് സി ജെ എം ഷിബു ഡാനിയേൽ ഉത്തരവിട്ടു.
നാളിതു വരെയുള്ള അന്വേഷണം കൊണ്ടും സാക്ഷിമൊഴികൾ കൊണ്ടും കാഞ്ഞിരപ്പള്ളി കോളേജ് ഡിഗ്രി വിദ്യാർത്ഥിനിയായ ജസ്‌നയെ കണ്ടെത്താനായില്ല. ജസ്‌ന മരിച്ചതിനും മത പരിവർത്തനം നടത്തിയതിനും തെളിവില്ലെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച യു എൻ റിപ്പോർട്ടിൽ പറയുന്നു. ജസ്‌ന മതപരിവർത്തനം നടത്തിയിട്ടില്ല. കേരളത്തിലെയും പുറത്തെയും മതപരിവർത്തന കേന്ദ്രങ്ങൾ പരിശോധിച്ചു. ഇവിടെ നിന്ന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ആകയാൽ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടിയും കേസ് തെളിയിക്കപ്പെടേണ്ട കേസുകളുടെ പട്ടികയിൽ ചേർക്കാൻ അനുവദിക്കണമെനുമാണ് സിബി ഐയുടെ റിപ്പോർട്ടിലെ ആവശ്യം.
ജസ്ന കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടില്ല. തമിഴ്‌നാട്ടിലും കർണാടകയിലും മുംബൈയിലും ജസ്‌നയ്ക്കായി അന്വേഷണം നടത്തി. ഇതിനായി ഇന്റർപോളിന്റെ സഹായം തേടിയെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. ജസ്‌നയുടെ പിതാവിന് തിരുവനന്തപുരം സിജെഎം കോടതി നോട്ടീസ് അയച്ചു. സിബിഐ റിപ്പോർട്ടിൽ മറുപടി നൽകാൻ നിർദ്ദേശിച്ചാണ് നോട്ടീസ്. കഴിഞ്ഞ ദിവസമാണ് അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയത്.
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഇൻസ്പക്ടർ നിപുൺ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തിൽ ജസ്‌നയെ കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നതാണ് സിബിഐ കേസ് അവസാനിപ്പിക്കാൻ കാരണം. ജസ്‌നയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് സിബിഐ അറിയിച്ചു. ശാസ്ത്രീയ പരിശോധനകളിലും തുമ്പ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിർണായക വിവരങ്ങളൊന്നും ലഭിക്കാതെ അന്വേഷണം മുൻപോട്ട് കൊണ്ടു പോകാൻ കഴിയില്ലെന്നും എന്തെങ്കിലും വിവരം ലഭിച്ചാൽ അന്വേഷണം പുനരാരംഭിക്കുമെന്നുമാണ് സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചിരിക്കുന്നത്. എല്ലാ സാധ്യതകളും പരിശോധിച്ചതായി സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ജസ്‌ന മരിയ ജയിംസിനെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്. വീട്ടിൽ നിന്ന് മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു തിരോധാനം. ജസ്‌നയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിന്റെ നിരവധി സംഘങ്ങൾ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ജസ്‌നയുടെ സഹോദരൻ ജെയ്‌സ് ജോൺ ജെയിംസ്, കെഎസ്‌യു നേതാവ് അഭിജിത്ത് തുടങ്ങിയവർ നൽകിയ ഹർജിയെ തുടർന്നാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്