- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാറന്റി കാലയളവില്‍ ടിവി റിപ്പയര്‍ ചെയ്ത് നല്‍കിയില്ല; നിര്‍മ്മാതാക്കള്‍ക്ക് 8,000/ രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി
ടിവി നിര്‍മ്മാതാക്കള്‍ക്ക് 8,000/ രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി
കൊച്ചി: വാറണ്ടി കാലയളവില്‍ ടിവി പ്രവര്‍ത്തനരഹിതമായിട്ടും റിപ്പയര്‍ ചെയ്തു നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ടിവി നിര്‍മ്മാതാക്കള്‍ സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണ് അവലംബിച്ചതെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. 5,000/ രൂപ നഷ്ടപരിഹാരവും 3,000/ രൂപ കോടതി ചെലവും 45 ദിവസത്തിനകം എതിര്‍കക്ഷി ഉപഭോക്താവിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
എറണാകുളം കോതമംഗലം സ്വദേശി സൗരവ് കുമാര്‍ എന്‍ എ , സാംസങ് ഇന്ത്യ ലിമിറ്റഡ്‌നെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 15,200 രൂപ നല്‍കിയാണ് പരാതിക്കാരന്‍ എല്‍ ഇ ഡി ടിവി വാങ്ങിയത്. മൂന്നുവര്‍ഷത്തിനുള്ളില്‍ തന്നെ ടിവി പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് എതിര്‍കക്ഷിയെ സമീപിച്ചത്. എന്നാല്‍ വാറന്റി കാലയളവിനുള്ളില്‍ തകരാര്‍ ആയിട്ടും ടിവി റിപ്പയര്‍ ചെയ്തു നല്‍കാന്‍ എതിര്‍കക്ഷി വിസമ്മതിച്ചു. തുടര്‍ന്നാണ് ടിവിയുടെ വില, നഷ്ടപരിഹാരം, കോടതി ചെലവ് എന്നിവ ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
മൂന്നുവര്‍ഷത്തെ വാറന്റി കാലയളവിനുള്ളില്‍ തന്നെ ടിവി പ്രവര്‍ത്തനരഹിതമായിട്ടും അത് നല്‍കാതിരുന്ന എതിര്‍കക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍ , ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു.
5000/ രൂപ നഷ്ടപരിഹാരവും 3000/ രൂപ കോടതി ചെലവും 45 ദിവസത്തിനകം എതിര്‍കക്ഷി പരാതിക്കാരന് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി