- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍ ഹൈക്കോടതി സ്റ്റേയില്ല; ഗവര്‍ണര്‍ക്കും താല്‍ക്കാലിക വിസി സിസ തോമസിനും നോട്ടീസ് അയച്ച് ഹൈക്കോടതി
ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍ ഹൈക്കോടതി സ്റ്റേയില്ല
കൊച്ചി: കേരള ഡിജിറ്റല്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തിലും ഹൈക്കോടതി സ്റ്റേയില്ല. നിയമന നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കും താല്‍കാലിക വി.സി സിസ തോമസിനും ഹൈക്കോടതി നോട്ടീസ് അയച്ചു.
നവംബര്‍ 27നാണ് എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയിലും കേരള ഡിജിറ്റല്‍ സര്‍വകലാശാലയിലും സര്‍ക്കാര്‍ സമര്‍പ്പിച്ച പാനല്‍ തള്ളി സ്വന്തം നിലയ്ക്ക് ഗവര്‍ണര്‍ വി.സി നിയമനം നടത്തിയത്. അത് ചോദ്യം ചെയ്താണ് ഇന്നലെയും ഇന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
തങ്ങളുടെ അനുമതിയില്ലാതെ ഗവര്‍ണര്‍ സ്വമേധയാ നടപടിയുമായി മുന്നോട്ടു പോയതെന്നും നിയമനം സ്റ്റേ ചെയ്യണമെന്നുമാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് സെക്രട്ടറി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.
സാങ്കേതിക സര്‍വകലാശാലയിലെ വി.സി നിയമനം സ്റ്റേ ചെയ്യാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. സര്‍വകലാശാലകള്‍ക്ക് വി.സിമാര്‍ ഇല്ലാതിരിക്കുന്ന അവസ്ഥ ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇരുഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയിലും (കെ.ടി.യു) കേരള ഡിജിറ്റല്‍ സര്‍വകലാശാലയിലുമാണ് (ഡി.യു.കെ) സ്വന്തം നിലക്ക് ഗവര്‍ണര്‍ വി.സി നിയമനം നടത്തിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ഷിപ് ടെക്‌നോളജി വകുപ്പിലെ പ്രഫസറായ ഡോ. കെ. ശിവപ്രസാദാണ് കെ.ടി.യു വി.സി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ മുന്‍ സീനിയര്‍ ജോയന്റ് ഡയറക്ടറും നേരത്തെ കെ.ടി.യു വി.സിയുടെ ചുമതല വഹിക്കുകയും ചെയ്ത ഡോ. സിസ തോമസിനാണ് ഡിജിറ്റല്‍ സര്‍വകലാശാലയില്‍ വി.സിയുടെ ചുമതല നല്‍കിയത്.