- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍; ചെകുത്താന്‍ സേവയുടെ പേരില്‍ മാതാപിതാക്കള്‍ അടക്കം 4 പേരെ കൊലപ്പെടുത്തി വീടിന് തീയിട്ടു; സ്റ്റേഷനില്‍ സംഭവം അറിയിച്ച ഒന്നാം സാക്ഷിയെ വിസ്തരിച്ചു; കോടതിയില്‍ കൂളായി കേഡല്‍
നന്തന്‍കോട് കൂട്ടക്കൊല കേസില്‍ വിചാരണ തുടങ്ങി
തിരുവനന്തപുരം: തലസ്ഥാനത്തെ നന്തന്‍കോട് ബെയില്‍സ് കോംപൗണ്ടില്‍ നടന്ന കൂട്ടക്കൊലക്കേസില്‍ സാക്ഷി വിസ്താര വിചാരണ തുടങ്ങി.
കോടതിയില്‍ ഹാജരാക്കിയ കേഡല്‍ ജിന്‍സന്‍ രാജ അക്ഷോഭ്യനായാണ് വിചാരണ നടപടികളില്‍ കാണപ്പെട്ടത്. സംഭവം പോലീസ് സ്റ്റേഷനില്‍ അറിയിച്ച ഒന്നാം സാക്ഷിയെ വിസ്തരിച്ചു. സാക്ഷി പ്രതിയെ കോടതിയില്‍ തിരിച്ചറിഞ്ഞ് മൊഴി നല്‍കി. 2 മുതല്‍ 6 വരെ സാക്ഷികളെ ഇന്ന് (വ്യാഴം) വിസ്തരിക്കും.
ഏക പ്രതിയും 2018 മുതല്‍ മാനസിക ചികിത്സയില്‍ (മെന്റല്‍ അസൈലത്തില്‍) (mental asylum) കഴിഞ്ഞിരുന്നയാളുമായ കേഡല്‍ ജീന്‍സന്‍ രാജയ്ക്ക് 5 വര്‍ഷത്തിന് ശേഷമാണ് വിചാരണ കാലം തുടങ്ങിയത്. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിയെ വിചാരണ ചെയ്യുന്നത്.
നവംബര്‍ 13 മുതല്‍ ഡിസംബര്‍ 10 വരെയായി ഔദ്യോഗിക - സ്വതന്ത്ര സാക്ഷികളടക്കം 92 സാക്ഷികളെ വിസ്തരിക്കാനാണ് ജഡ്ജി കെ.വിഷ്ണു ഉത്തരവിട്ടത്. പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു.
പഠനം പൂര്‍ത്തിയാക്കാത്തതിന് വീട്ടുകാര്‍ അവഗണിച്ചതില്‍ വച്ചുള്ള വിരോധത്താലും ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെകുത്താന്‍ സേവയിലൂടെ ആഭിചാര ക്രിയ ചെയ്തും ക്ലിഫ് ഹൗസിന് സമീപം നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടില്‍ സ്വന്തം അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ ഓണ്‍ലൈനില്‍ വാങ്ങിയ മഴു കൊണ്ട് കൊലപ്പെടുത്തി വീടിനു തീയിട്ട കേസിലാണ് വിചാരണ ആരംഭിച്ചത്.
സാക്ഷി വിസ്താരം കേട്ട് മനസ്സിലാക്കി വിചാരണ നേരിടാന്‍ പ്രാപ്തനാണെന്ന കേഡലിന്റെ മാനസിക അവസ്ഥാ റിപ്പോര്‍ട്ട് പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേഡലിന്റെ മാനസിക അവസ്ഥാ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് കോടതി ഉത്തരവ്. തുടരന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ ഏജന്‍സി ഹാജരാക്കിയതിന് പിന്നാലെയാണ് ജില്ലാ കോടതി ഉത്തരവ് വന്നത്.
വിചാരണ നേരിടാന്‍ മാനസിക, ശാരീരിക ആരോഗ്യവാനല്ലാത്തതിനാല്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കേഡല്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി 2023 സെപ്റ്റംബര്‍ 8 ന് തള്ളിക്കൊണ്ടാണ് തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. കേഡലിന്റെ ജാമ്യ അപേക്ഷയും കോടതി തള്ളിയിരുന്നു.
പഠനം പൂര്‍ത്തിയാക്കാത്തതിന് വീട്ടുകാര്‍ അവഗണിച്ചതില്‍ വച്ചുള്ള വിരോധത്താലും ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെകുത്താന്‍ സേവയിലൂടെ ആഭിചാര ക്രിയ ചെയ്തും ക്ലിഫ് ഹൗസിന് സമീപം നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടില്‍ സ്വന്തം അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ ഓണ്‍ലൈനില്‍ വാങ്ങിയ മഴു കൊണ്ട് കൊലപ്പെടുത്തി വീടിനു തീയിട്ട കേസിലാണ് വിചാരണ ആരംഭിക്കുന്നത്.
സാക്ഷി വിസ്താരം കേട്ട് മനസ്സിലാക്കി വിചാരണ നേരിടാന്‍ പ്രാപ്തനാണെന്ന കേഡലിന്റെ മാനസിക അവസ്ഥാ റിപ്പോര്‍ട്ട് പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേഡലിന്റെ മാനസിക അവസ്ഥാ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് കോടതി ഉത്തരവ്.
കേസ് ഇങ്ങനെ:
2017 ഏപ്രില്‍ 5 ബുധനാഴ്ചയ്ക്കും 8 ശനിയാഴ്ചക്കും ഇടയ്ക്കുള്ള ദിനങ്ങളിലായി കുടുംബത്തിലെ ഒരംഗത്തെ പോലും ബാക്കി വെക്കാതെ കേഡല്‍ കൊടും ക്രൂരകൃത്യം ചെയ്തുവെന്നാണ് കേസ്. തന്റെ പിതാവ് തിരുവനന്തപുരം ഗവ. ജനറല്‍ ആശുപത്രി ഡോ. രാജ തങ്കം, മാതാവ് ഡോ. ജീന്‍ പദ്മ, മകള്‍ ഡോ. കരോലിന്‍, ഡോ. ജീന്‍പദ്മയുടെ ബന്ധു ലളിത എന്നിവരെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്.
നാലു പേരെയും കൊല്ലപ്പെട്ട നിലയില്‍ വീട്ടിലെ ഒന്നാം നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. മുറിക്കുള്ളില്‍ നിന്ന് 3 പേരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ലളിതയുടെ മൃതദേഹത്തിലും പൊള്ളലേറ്റിരുന്നു. ഇവരെ വെട്ടിക്കൊല്ലുകയായിരുന്നു.
കേഡല്‍ എം.ബി.ബി.എസ് പഠനത്തിനായി പോയ വേളയില്‍ വിദേശത്ത് വച്ച് ചെകുത്താന്‍ സേവ പഠിച്ചതായും ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെട്ടു പോകുന്നത് പരീക്ഷിച്ചു നോക്കാനായി വ്യക്തമായ പദ്ധതിയോടെ കൊലപാതകം നടത്തിയെന്നാണ് പോലീസ് കേസ്. കൂടാതെ താന്‍ പഠനം പൂര്‍ത്തിയാക്കാത്തതിന് മാതാപിതാക്കള്‍ നിരന്തരം വഴക്കു പറയുന്നതിലും സഹോദരി എം.ബി.ബി.എസ് പാസ്സായതിനെച്ചൊല്ലി തന്നെ കളിയാക്കുകയും ശകാരിക്കുകയും ചെയ്തതില്‍ വച്ചുള്ള വൈരാഗ്യവും വിരോധ കാരണമായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൃത്യത്തിനുപയോഗിച്ച മഴു ഓണ്‍ലൈനായി വാങ്ങുകയായിരുന്നു. മഴു ഉപയോഗിച്ചുള്ള അരുംകൊലക്ക് മുമ്പ് വിഷാംശമുള്ള കീടനാശിനി വാങ്ങിച്ച് ഭക്ഷണത്തില്‍ കലര്‍ത്തി കുടുബാംഗങ്ങള്‍ക്ക് കേഡല്‍ നല്‍കിയിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ച അവര്‍ ഛര്‍ദ്ദിച്ചതിനാല്‍ കേഡലിന്റെ കെണി ആരുമറിയാതെ പോയി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 302 (കൊലപാതകം), 436( വീടിന് തീ വെക്കല്‍) , 201(തെളിവ് നശിപ്പിക്കല്‍) എന്നീ ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ചുമത്തിയാണ് മ്യൂസിയം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2018 ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്