- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പണം; സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; മുനിസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദ്ദേശം നൽകാൻ സർക്കാറിന് അധികാരമില്ലെന്ന് കോടതി; സർക്കാറിന്റെ അവകാശവാദങ്ങൾക്ക് കനത്ത തിരിച്ചടി
കൊച്ചി: നവകേരള സദസ്സിൽ സംസ്ഥാന സർക്കാറിന് വീണ്ടും തിരിച്ചടി. നവകേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പണം സമാഹരിക്കുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നൽകിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികളെ മറികടന്ന് സെക്രട്ടറിക്ക് ഫണ്ട് അനുവദിക്കാമെന്ന ഉത്തരവാണ് സർക്കാർ ഇറക്കിയിരുന്നത്. ഈ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
പറവൂർ നഗരസഭ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. മുനിസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദ്ദേശം നൽകാൻ സർക്കാറിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. കൗൺസിലിന്റെ അനുമതിയില്ലാതെ പണം ചിലവഴിക്കാൻ സെക്രട്ടറിമാർക്ക് അധികാരമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതികളുടെ തീരുമാനത്തെ മറികടന്ന് നവകേരള സദസ്സിനായി പണം കണ്ടെത്താനായിരുന്നു സർക്കാർ നേരത്തെ വിചിത്രമായ ഉത്തരവിറക്കിയത്. ഇത് ഹൈക്കോടതി സ്റ്റേ ചെയ്തത് സർക്കാറിന് വലിയ തിരിച്ചടിയായി. നേരത്തെ, പറവൂർ നഗരസഭ ഭരണസമിതിയുടെ തീരുമാനത്തെ മറികടന്ന് നവകേരള സദസ്സിന് ഫണ്ട് അനുവദിക്കാനുള്ള സെക്രട്ടറിയുടെ നീക്കം വിവാദമായിരുന്നു.