- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറേകാൽ കോടി രൂപയുടെ ഹാഷിഷ് കള്ളക്കടത്ത് കേസ്; കപെൻഡ്രൈവ് ഉള്ളടക്കം സൂക്ഷ്മമായി പരിശോധിക്കാൻ ഒരു മാസം സമയം വേണമെന്ന് ഫോറൻസിക് സൈബർ ഡിവിഷൻ; പ്രതികളുടെ ജാമ്യ ഹർജിയിൽ റിപ്പോർട്ട് 20 ന് സമർപ്പിക്കണമെന്ന് കോടതി
തിരുവനന്തപുരം: ആറേകാൽ കോടി രൂപയുടെ ലഹരി മരുന്നായ ഹാഷിഷ് കള്ളക്കടത്ത് നർക്കോട്ടിക് കേസിൽ അലിബി വീഡിയോ പെൻഡ്രൈവ് ഉള്ളടക്കം സൂക്ഷ്മമായി പരിശോധിക്കാൻ ഒരു മാസം സമയം വേണമെന്ന് ഫോറൻസിക് സൈബർ ഡിവിഷൻ അസി. ഡയക്ടർ ദീപ കോടതിയിൽ സാവകാശം തേടി.ഏപ്രിൽ 20 ന് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന് വിചാരണക്കോടതിയായ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസുൻ മോഹൻ ഉത്തരവിട്ടു.
പ്രതികൾ ഹാജരാക്കിയ അലിബി തെളിവായ വീഡിയോ ഡിവിഡിയുടെ ഫോറൻസിക് സയൻസ് ലാബ് റിപ്പോർട്ട് ഹാജരാക്കാൻ തലസ്ഥാന വിചാരണ കോടതി ഉത്തരവിട്ടിരുന്നു. ഫോറൻസിക് മേധാവി മാർച്ച് 15 ന് റിപ്പോർട്ട് ഹാജരാക്കാനായിരുന്നു ഉത്തരവ്. അതേ സമയം പ്രതികളുടെ ജാമ്യ ഹർജിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷൻ സമയം തേടി. റിപ്പോർട്ട് 20 ന് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.
3 പ്രതികളുടെയും ജയിൽ റിമാന്റ് മാർച്ച് 20 വരെ കോടതി ദീർഘിപ്പിച്ച് പ്രതികളെ ജയിലിലേക്ക് തിരിച്ചയച്ചു അലിബി (സംഭവ സമയം മറ്റൊരിടത്തായിരുന്നെന്ന പ്രതികളുടെ വാദം) തെളിയിക്കുന്ന വീഡിയോ വിചാരണ കോടതി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തൊണ്ടി മുതലുകളുമായി എക്‌സൈസ് തങ്ങളെ സ്‌പോട്ട് അറസ്റ്റ് ചെയ്തതായി ആരോപിക്കുന്ന കൃത്യ സമയം രണ്ടും മൂന്നും പ്രതികളായ തങ്ങൾ ഇടുക്കിയിലായിരുന്നെന്ന വീഡിയോ കോടതിയിൽ പ്രദർശിപ്പിച്ച് വിചാരണക്കോടതി വീണ്ടും പരിഗണിക്കാനാണ് സുപ്രീം കോടതി ഉത്തരവ്.
തുടർന്ന് വിചാരണ തടവുകാരായ കടത്തുകാരെയും ഹാഷിഷ് വാങ്ങാനെത്തിയ തൂത്തുക്കുടിക്കാരനെയും ഹാജരാക്കാൻ കോടതി പ്രൊഡക്ഷൻ വാറണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. വിചാരണക്കോടതിയായ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് പ്രൊഡക്ഷൻ വാറണ്ടയച്ചത്. മാർച്ച് 30 ന് പ്രതികളെ ഹാജരാക്കാനും ജയിൽ സൂപ്രണ്ടിനോട് സെഷൻസ് ജഡ്ജി കെ.എൽ. ജയവന്ത് ഉത്തരവിട്ടു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്