ന്യൂഡൽഹി: ജമ്മു-കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെതിരെ നൽകിയ ഹർജികളിൽ ഭരണഘടനയുടെ 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറയുമ്പോൾ ജയിക്കുന്നത് കേന്ദ്ര സർക്കാർ വാദങ്ങൾ. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കോടതി നിരീക്ഷിച്ചു. കശ്മീരിന് പ്രത്യേകപദവി അവകാശപ്പെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രാഷ്ട്രപതി ഭരണസമയത്ത് പാർലമെന്റിന് തീരുമാനം എടുക്കാൻ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. മോദി സർക്കാരിന് ആശ്വാസമാണ് ഈ വിധി.

ജമ്മുകശ്മീർ ഭരണഘടനാ നിർമ്മാണ സഭയ്ക്കുമാത്രമാണ് 370-ാം അനുച്ഛേദം റദ്ദാക്കാൻ അധികാരം ഉണ്ടായിരുന്നത് എന്നാണ് ഹർജിക്കാരുടെ വാദം. 1951 മുതൽ 1957 വരെ നിലനിന്നിരുന്ന ജമ്മു കശ്മീർ ഭരണഘടന സഭ 370-ാം അനുച്ഛേദം റദ്ദാക്കാൻ തീരുമാനിച്ചിട്ടില്ല. കശ്മീരിലെ ഭരണഘടനാ നിർമ്മാണസഭ 1957-ൽ ഇല്ലാതായതോടെ 370-ാം വകുപ്പിന് സ്ഥിരം സ്വഭാവം കൈവന്നുവെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. ഈ വാദം ചീഫ് ജസ്റ്റീസ് തള്ളിക്കളഞ്ഞു. ഭരണഘടന നിർമ്മാണ സഭയുടെ അധികാരം ഏറ്റെടുത്ത് പാർലമെന്റിന് 370-ാം വകുപ്പിൽ മാറ്റം കൊണ്ട് വരാൻ സാധിക്കുമോ അധികാരം ഉണ്ടോ എന്നതിൽ ഭരണാഘടന ബെഞ്ച് നിലപാട് കേന്ദ്ര സർക്കാരിന് അനുകൂലമായി. ഇതായിരുന്നു ഏറ്റവും നിർണ്ണായകം.

ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലൂടെ ഇന്ത്യയും, ജമ്മു കശ്മീരിലെ ജനങ്ങളും തമ്മിൽ പ്രത്യേക ബന്ധം ഉണ്ടായിരുന്നു എന്ന് ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചിരുന്നു. ഈ ബന്ധം ഒരു എക്സിക്യുട്ടീവ് ഉത്തരവിലൂടെ എടുത്ത് കളയാൻ സാധിക്കില്ല എന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചിരുന്നു. സംസ്ഥാനത്തിന്റെ അനുമതി ഇല്ലാതെ സംസ്ഥാനത്തിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ നടപടി ഭരണഘടന വിരുദ്ധവും, ഏകപക്ഷീയവും, മുമ്പ് ഉണ്ടാകാത്തതും ആണെന്ന് ആയിരുന്നു ഹർജിക്കാരുടെ മറ്റൊരു വാദം. എന്നാൽ ഇന്ത്യയിൽ ചേർന്നത് ഇന്ത്യയുടെ പരമാധികാരത്തെ അംഗീകരിച്ചാണ്. ഇന്ത്യയുടെ പരമാധികാരമാണ് പ്രധാനമെന്ന് കോടതി പറയുന്നു. മറ്റ് സംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരമൊന്നും ജമ്മു കാശ്മീരിനില്ലെന്ന് കോടതി വിശദീകരിച്ചു. ഇതോടെ ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിൽ കേന്ദ്ര തീരുമാനം സുപ്രീംകോടതിയും അംഗീകരിക്കുകയാണ്.

ജമ്മു കശ്മീരിന്റെ നിയമസഭ പിരിച്ചുവിട്ടതിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, ഭരണഘടനാ അസംബ്ലിയുടെ ശുപാർശയില്ലാതെയും രാഷ്ട്രപതിക്ക് 370ാം വകുപ്പ് മാറ്റാൻ കഴിയുമെന്ന് കോടതി വ്യക്തമാക്കി. 370ാം വകുപ്പ് താൽക്കാലികമായിരുന്നു. 370ാം വകുപ്പ് ഏർപ്പെടുത്തിയത് യുദ്ധസാഹചര്യത്തിലായിരുന്നുവെന്നും കോടതി വ്യക്തമാക്കി. 2018ൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രപതി ഭരണം വന്ന ശേഷമുള്ള കേന്ദ്ര അധികാരങ്ങൾക്ക് പരിമിതിയുണ്ട്. എല്ലാ തീരുമാനങ്ങളും എതിർക്കുന്നത് അരാജകത്വത്തിലേക്ക് നയിക്കുമെന്നും കോടതി പറഞ്ഞു. ജമ്മു കശ്മീർ ഇന്ത്യയിൽ ചേർന്നപ്പോൾ പരമാധികാരം ഉണ്ടായിരുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മറ്റുസംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം ജമ്മു കശ്മീരിന് ഇല്ല. ജമ്മു കശ്മീർ ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയം. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം. ജമ്മു കശ്മീരിനു വേണ്ടിയുണ്ടാക്കിയ 370ാം വകുപ്പ് താൽക്കാലികം മാത്രമെന്നും കോടതി വ്യക്തമാക്കി. കശ്മീരിനെ കൂട്ടിച്ചേർത്തത് ഇന്ത്യയുടെ പരമാധികാരത്തിന് വഴങ്ങിയെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യയ്‌ക്കൊപ്പം ജമ്മുകാശ്മീർ ചേർന്നപ്പോൾ പ്രത്യേക അധികാരം ഉണ്ടായിരുന്നില്ല;ന്നെും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിൽ ഇടപെടുന്നില്ലെന്നും കോടതി വിധി വ്യക്തമാക്കുന്നു. ജമ്മുകാശ്മീർ പരമാധികാരം ഉണ്ടായിരുന്ന സംസ്ഥാനം അല്ല. നിയമസഭ പിരിച്ചു വിടുന്നതിൽ ഇടപെടുന്നില്ലെന്ന നിരീക്ഷണവും കോടതിയിൽ നിന്നുണ്ടായി. മറ്റ് സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത ഒരു പരമാധികാരവും കാശ്മീരിന് ഇല്ലെന്നാണ് ചീഫ് ജസ്റ്റീസ് വിധിയുടെ ആദ്യ ഭാഗത്തിൽ ഉള്ളത്. 370-ാം വകുപ്പ് പിൻവലിക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ടെന്നും നിരീക്ഷണമുണ്ട്.

2018ൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രപതി ഭരണം വന്ന ശേഷമുള്ള കേന്ദ്ര അധികാരങ്ങൾക്ക് പരിമിതിയുണ്ട്. എല്ലാ തീരുമാനങ്ങളും എതിർക്കുന്നത് അരാജകത്വത്തിലേക്ക് നയിക്കുമെന്നും കോടതി പറഞ്ഞു. ജമ്മു കശ്മീർ ഇന്ത്യയിൽ ചേർന്നപ്പോൾ പരമാധികാരം ഉണ്ടായിരുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മറ്റുസംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം ജമ്മു കശ്മീരിന് ഇല്ല. ജമ്മു കശ്മീർ ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയം. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം. ജമ്മു കശ്മീരിനു വേണ്ടിയുണ്ടാക്കിയ 370ാം വകുപ്പ് താൽക്കാലികം മാത്രമെന്നും കോടതി വ്യക്തമാക്കി.

രാജ്യത്തിന്റെ അഖണ്ഡത കാത്ത് സംരക്ഷിക്കുന്നതിനും, ഭരണഘടന എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാക്കുന്നതിനും ആവശ്യമായ നടപടിയാണ് സ്വീകരിച്ചത് എന്നാണ് കേന്ദ്രത്തിന്റെ പ്രധാന വാദം. രാജ്യ താത്പര്യം മുൻനിർത്തിയെടുത്ത തീരുമാനമാണിത്. 2019 -ൽ പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണമാണ് പ്രത്യേക പദവി എടുത്തുകളയാൻ പ്രേരിപ്പിച്ച മുഖ്യഘടകങ്ങളിൽ ഒന്ന് എന്നും കേന്ദ്രം കോടതിയിൽ വാദിച്ചു. ഈ വാദങ്ങൾ കോടതി മുഖവിലയ്‌ക്കെടുത്തു.

1947 - 50 കാലഘട്ടത്തിൽ ഉണ്ടായിരുന്ന ബാഹ്യശക്തികളുടെ ഇടപെടലുകൾ മറികടക്കുന്നതിനായാണ് ഭരണഘടന ശിൽപ്പികൾ 370-ാം വകുപ്പ് ഭരണഘടനയുടെ ഭാഗമാക്കിയതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. 1957- ൽ ജമ്മു കശ്മീർ ഭരണഘടന നിർമ്മാണ സഭ പിരിച്ചുവിട്ടപ്പോൾ തന്നെ 370-ാം വകുപ്പ് റദ്ദാക്കപ്പെടേണ്ടതായിരുന്നു. 2019 ൽ നടപടി ക്രമങ്ങൾ പാലിച്ചാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്. ഭരണഘടന നിർമ്മാണ സഭയുടെ സ്ഥാനം പാർലമെന്റിന് ഏറ്റെടുക്കാൻ ആകും. ഭരണഘടനയുടെ 370 (3) ൽ ഭരണഘടന നിർമ്മാണ സഭ എന്നത് നിയമ നിർമ്മാണ സഭയെന്ന് വായിക്കാം എന്നും കേന്ദ്രം കോടതിയിൽ ചൂണ്ടിക്കാട്ടി.

രാഷ്ട്രപതി ഭരണം നിലനിന്ന സമയത്ത് ജമ്മു കശ്മീർ നിയമസഭയുടെ അധികാരം പാർലെമന്റിനായിരുന്നു. അതുകൊണ്ട് തന്നെ സംസ്ഥാനവും ആയി ബന്ധപ്പെട്ട നിയമനിർമ്മാണം കൊണ്ടുവരാൻ പാർലമെന്റിന് അധികാരമുണ്ടെന്നും കേന്ദ്രം കോടതിയിൽ വാദിച്ചിരുന്നു. പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം ജമ്മു കാശ്മീരിൽ ഭീകര പ്രവർത്തനങ്ങൾ കുറഞ്ഞതയും, വികസനം എത്തിയതായും കേന്ദ്രം കോടതിയിൽ ചൂണ്ടിക്കാട്ടി.