- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവീന്‍ ബാബുവിന് എതിരെ രണ്ടുപരാതി കിട്ടി; കിട്ടിയാല്‍ മിണ്ടാതിരിക്കണോ? പരസ്യപ്രതികരണം അഴിമതിക്ക് എതിരായ സന്ദേശം; ദിവ്യക്ക് എതിരായ ആരോപണങ്ങളില്പലതും കെട്ടുകഥകള്‍; പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും അജണ്ടകള്‍; തലശേരി കോടതിയില്‍ ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശക്തമായ വാദങ്ങള്‍ ഉന്നയിച്ച് പ്രതിഭാഗം അഭിഭാഷകന് പി വിശ്വന്‍
ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശക്തമായ വാദങ്ങള്‍ ഉന്നയിച്ച് പ്രതിഭാഗം
തലശേരി: നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശക്തമായ വാദങ്ങള്‍ ഉന്നയിച്ച് പ്രതിഭാഗം. പരസ്യപ്രതികരണം അഴിമതിക്കെതിരായ സന്ദേശമെന്ന വാദമാണ് മുഖ്യമായി ദിവ്യയുടെ അഡ്വ.പി.വിശ്വന്‍ ഉന്നയിച്ചത്. തലശേരി കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
അഴിമതിക്കെതിരായ പ്രവര്‍ത്തനം തന്റെ ഉത്തരവാദിത്തമെന്നതാണ് പി പി ദിവ്യയുടെ നിലപാട്. പരസ്യ പ്രതികരണം അഴിമതിക്കെതിരായ സന്ദേശമാണ്. അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ളയാളാണ്. ഉത്തരവാദിത്തങ്ങള്‍ ഏറെയുള്ള പൊതുപ്രവര്‍ത്തകയാണ്. ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ ജനങ്ങള്‍ പരാതി പറയാറുണ്ട്. ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് തെറ്റായ പ്രവണത ഉണ്ട്. ഉദ്യോഗസ്ഥര്‍ അഴിമതിക്കാര്‍ ആകരുതെന്നാണ് പൊതുസമൂഹത്തിന്റെ ആവശ്യം. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയത്.
നവീന്‍ ബാബുവിന് എതിരെ രണ്ടുപരാതി കിട്ടി. പരാതി കിട്ടിയാല്‍ മിണ്ടാതിരിക്കുകയാണോ വേണ്ടത്. ഭൂമി പ്രശ്‌നത്തില്‍ ഗംഗാധരന്‍ എന്നയാളും പരാതി നല്‍കി. ദിവ്യയ്‌ക്കെതിരായ ആരോപണങ്ങളില്‍ പലതും കെട്ടുകഥകളാണ്. പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും അജണ്ടകളെന്നും പി വിശ്വന്‍ വാദിച്ചു.
അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണാ കുറ്റത്തിന് ഒന്നാം പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ ചോദ്യം ചെയ്യാന്‍ ഒരാഴ്ച പിന്നിട്ടിട്ടും പൊലിസിനു കഴിഞ്ഞില്ല.ഇരിണാവിലെ വീട്ടില്‍ ദിവ്യ യില്ലെന്നാണ് പൊലിസ് ഇതിനു കാരണമായി പറയുന്നത്. മൂന്ന് തവണ പൊലിസ് അവിടെയെത്തിയെങ്കിലും ദിവ്യയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പാലക്കയം റിസോര്‍ട്ടില്‍ ദിവ്യ ഒളിവില്‍ കഴിയുന്നു. ണ്ടെന്ന വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് കൈമാറിയിരുന്നുവെങ്കിലും മുന്‍കൂര്‍ ജാമ്യ ഹരജി തലശേരി കോടതി പരിഗണിക്കുന്നതുവരെ കാത്തു നില്‍ക്കാനായിരുന്നു പൊലീസിന്റെ തീരുമാനം. തലശേരിയിലെ കീഴ്‌ക്കോടതിയില്‍ നിന്നും മുന്‍കൂര്‍ജാമ്യം ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ദിവ്യയുടെ തീരുമാനമെന്ന് അറിയുന്നു. തലശേരിയിലെ പ്രമുഖ സി.പി.എം അഭിഭാഷകനായ പി. വിശ്വനാണ് ദിവ്യയ്ക്കായി കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി സമര്‍പ്പിച്ചത്.