തിരുവനന്തപുരം : ഖത്തറിൽ വച്ചുള്ള ക്വട്ടേഷൻ ഏറ്റെടുത്തുകൊല്ലം മടവൂർ മെട്രാസ്സ് റെക്കോർഡിങ് സ്റ്റുഡിയോയിൽ പാതി രാത്രി 1.30 ന് ആയുധങ്ങളുമായി അതിക്രമിച്ചു കടന്ന് വെട്ടിക്കൊന്ന റേഡിയോ ജോക്കി രാജേഷ് ക്വട്ടേഷൻ കൊലക്കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 2 പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ വാദമുന്നയിച്ചു. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.പി.അനിൽകുമാർ പ്രതികൾക്കുള്ള ശിക്ഷ സംബന്ധിച്ച് വാദം കേൾക്കവേയാണ് പ്രോസിക്യൂഷൻ ഇക്കാര്യം ബോധിപ്പിച്ചത്. ശിക്ഷ 18ന് പ്രഖ്യാപിക്കും.

മറ്റൊരാൾക്കു വേണ്ടി പണം കൈപ്പറ്റി ക്വട്ടേഷൻ ഏറ്റെടുത്ത് നിഷ്ഠൂര കൃത്യം ചെയ്ത് യാതൊരു മുൻ പരിചയമോ മുൻ വിരോധമോ ഇല്ലാത്ത 36 കാരനെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തി ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബം അനാഥമാക്കിയ പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്നും അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂട്ടർ ഗീനാകുമാരി ബോധിപ്പിച്ചു.

അതേ സമയം 33 വയസ് പ്രായം മാത്രമുള്ള ചെറുപ്രായമുള്ള രണ്ടാം പ്രതിക്ക് മാറാൻ അവസരം നൽകണമെന്നും ക്രിമിനൽ പശ്ചാത്തലമില്ലാത്ത ആദ്യ കുറ്റവാളിയാണെന്നും 6 വർഷമായി ജയിലിൽ കഴിഞ്ഞിട്ടും ജയിലിൽ നല്ല നടപ്പുകാരനും യാതൊരു പ്രശ്‌നവുമുണ്ടാക്കിയിട്ടില്ലെന്നും മൂന്നാം പ്രതിക്ക് 6 വധശ്രമ കേസുകളുണ്ടെങ്കിലും എല്ലാ കേസുകളിലും വെറുതെ വിട്ടതായും ശിക്ഷയിൽ ഇളവു നൽകാൻ കനിവുണ്ടാകണമെന്നും പ്രതിഭാഗം ബോധിപ്പിച്ചു. ശിക്ഷാവിധി 18 ന് പ്രഖ്യാപിക്കും.

രണ്ടും മൂന്നും പ്രതികൾ കുറ്റക്കാരെന്ന് തലസ്ഥാന വിചാരണ കോടതി കണ്ടെത്തി. ശിക്ഷാവിധി 18 ന് പ്രഖ്യാപിക്കും. രണ്ടാം പ്രതി അലിഭായി എന്ന ഓച്ചിറ മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി കായംകുളം അപ്പുണ്ണി എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 4 മുതൽ 12 വരെയുള്ള പ്രതികളെ തെളിവിന്റെ അഭാവത്തിൽ വിട്ടയച്ചു. ക്വട്ടേഷൻ കൊടുത്ത ഒന്നാം പ്രതി അബ്ദുൾ സത്താർ ഖത്തറിൽ ജയിലിൽ കഴിയുകയാണ്. അവിടെത്തെ ശിക്ഷ തീരുന്ന മുറക്ക് ഇന്ത്യയിലെത്തിച്ച് പ്രത്യേക വിചാരണ ചെയ്യും.

കോളിളക്കം സൃഷ്ടിച്ച ആർ.ജെ. രാജേഷ് കൊലക്കേസിൽ രണ്ടുപ്രതികൾ കുറ്റക്കാർ എന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാംപ്രതി അപ്പുണ്ണി എന്നിവരെയാണ് തിരുവനന്തപുരം ഒന്നാംക്ലാസ് അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ ഒമ്പതുപ്രതികളെ കോടതി വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തിലാണ് ഇവരെയെല്ലാം വെറുതെവിട്ടത്. മുൻ റേഡിയോ ജോക്കി(ആർ.ജെ)യായിരുന്ന മടവൂർ പടിഞ്ഞാറ്റേൽ ആശാഭവനിൽ രാജേഷിനെ 2018 മാർച്ച് 18-നാണ് ക്വട്ടേഷൻസംഘം വെട്ടിക്കൊന്നത്. മടവൂരിൽ രാജേഷിന്റെ ഉടമസ്ഥതയിലുള്ള റെക്കോഡിങ് സ്റ്റുഡിയോയിൽവച്ചായിരുന്നു സംഭവം. രാജേഷിന്റെ സുഹൃത്തായ കുട്ടനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കേസിലെ ഏകദൃക്‌സാക്ഷിയും ഇയാളായിരുന്നു.

ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൾ സത്താറാണ് രാജേഷ് കൊലക്കേസിലെ ഒന്നാംപ്രതി. ഇയാൾ ഇപ്പോഴും ഒളിവിലാണ്. സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി മുൻപ് ഖത്തറിൽ റേഡിയോ ജോക്കിയായിരുന്ന രാജേഷിനുണ്ടായ അടുപ്പമാണ് കൊലപാതകത്തിന് കാരണമായത്. രാജേഷുമായുള്ള ഭാര്യയുടെ വഴിവിട്ട സൗഹൃദം കാരണം സത്താറിന്റെ കുടുംബം തകർന്നിരുന്നു. ഇതിനു പ്രതികാരമായി സത്താർ നൽകിയ ക്വട്ടേഷനായിരുന്നു രാജേഷിന്റെ കൊലപാതകം.

കേസിലെ രണ്ടാംപ്രതിയും സത്താറിന്റെ ജീവനക്കാരനുമായ ഓച്ചിറ മേമന പനച്ചമൂട്ടിൽ സ്വദേശി മുഹമ്മദ് സാലിഹ് എന്ന സാലി ഖത്തറിൽനിന്ന് നേരിട്ടെത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. സാലി തന്റെ സുഹൃത്തും സാത്താൻ ചങ്ക്‌സ് എന്ന ക്വട്ടേഷൻ സംഘത്തിന്റെ തലവനുമായ കായകുളം പുള്ളിക്കണക്ക് ദേശത്തിനകം സ്വദേശി അപ്പുണ്ണി എന്ന അപ്പുവിനെയാണ് കൊലപാതകത്തിന് കൂട്ടുപിടിച്ചത്. അപ്പുണ്ണിയുടെ സംഘാംഗങ്ങളും സാലിഹും നേരിട്ടെത്തിയാണ് ആക്രമണം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്.2018 മാർച്ച് 18-ന് പുലർച്ചെ രണ്ടിനാണ് പ്രതികൾ മടവൂരുള്ള രാജേഷിന്റെ മെട്രാസ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ എന്ന റെക്കോഡിങ് സ്റ്റുഡിയോയിലിട്ട് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.

കൊല്ലം ആസ്ഥാനമായുള്ള നൊസ്റ്റാൾജിയ എന്ന നാടൻ പാട്ട് സംഘാംഗങ്ങളായിരുന്നു രാജേഷും കുട്ടനും. ഇരുവരും സമീപത്തെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കലാപരിപാടിക്ക് പാട്ട് പ്രാക്ടീസ് ചെയ്യുമ്പോഴായിരുന്നു പ്രതികളുടെ ആക്രമണം.