- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊരാളുങ്കലിന്റെ കുത്തകയ്ക്ക് സുപ്രീം കോടതിയുടെ ചെക്ക്! കണ്ണൂർ കോടതിസമുച്ചയ നിർമ്മാണം ഊരാളുങ്കലിന് നൽകുന്നത് സ്‌റ്റേ ചെയ്തത് കുറഞ്ഞ തുകയുടെ ക്വട്ടേഷൻ നൽകിയവരെ തഴഞ്ഞത് ചോദ്യം ചെയ്ത്; ഉയർന്ന തുകയ്ക്ക് ഉരാളുങ്കലിന് കരാർ നൽകാനാകില്ലെന്ന കോടതി ഉത്തരവ് മറ്റ് കരാറുകൾക്കും താക്കീത്
ന്യൂഡൽഹി: കേരളത്തിൽ ഇടതു സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് വാരിക്കോരി കരാറുകൾ നൽകിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പലപ്പോഴും ടെണ്ടർ ക്ഷണിക്കുമെങ്കിലും കൃത്യമായ മനദണ്ഡം പാലിക്കാതെ ഉയർന്ന തുക ക്വാട്ട് ചെയ്തിട്ടും ഊരാളുങ്കലിന് കരാർ കിട്ടി. ഈ നടപടി ആവർത്തിക്കുമ്പോൾ സുപ്രീംകോടതി ഊരാളുങ്കലിന് ചെക്ക് പറഞ്ഞു രംഗത്തെത്തി.
കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിർമ്മാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകാനുള്ള ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഉയർന്ന തുകയുടെ ക്വട്ടേഷൻ നൽകിയ സൊസൈറ്റിക്ക് നിർമ്മാണ കരാർ എങ്ങനെ നൽകാൻ കഴിയുമെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, സഞ്ജയ് കുമാർ എന്നിവർ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് ആരാഞ്ഞു. കേരള ഹൈക്കോടതിയുടെ ഉത്തരവ് തിരുത്തി കൊണ്ടാണ സുപ്രീംകോടതിയുട ഉത്തരവ്.
കേസിൽ സംസ്ഥാന സർക്കാർ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കണ്ണൂർ കോടതി സമുച്ചയത്തിന്റെ നിർമ്മാണത്തിന് ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷൻ നൽകിയത് എ.എം. മുഹമ്മദ് അലിയുടെ നിർമ്മാൺ കൺസ്ട്രക്ഷൻസ് ആയിരുന്നു. എന്നാൽ, നിർമ്മാൺ കൺസ്ട്രക്ഷൻസ് നൽകിയ ക്വട്ടേഷനെക്കാളും 7.10 ശതമാനം അധികം തുക ക്വോട്ട് ചെയ്ത ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കരാർ നൽകാനായിരുന്നു കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെയാണ് കോടതി വ്യവഹാരം ഉണ്ടായതും സുപ്രീംകോടതി സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചതും.
സർക്കാർ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്യുന്ന സ്വകാര്യ കോൺട്രാക്ടറുടെ ക്വട്ടേഷനെക്കാൾ പത്ത് ശതമാനം തുകയ്ക്ക് സഹകരണ സൊസൈറ്റി നിർമ്മാണ കരാർ ഏറ്റെടുക്കുമെങ്കിൽ നൽകാമെന്ന സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി. 1997-ലാണ് ഇത്തരം ഒരു ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നത്. കോടതി സമുച്ചയത്തിന് വേണ്ടിയുള്ള ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷൻ നൽകിയത് തങ്ങളാണെന്ന് നിർമ്മാൺ കൺസ്ട്രക്ഷൻസ് കമ്പനിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെയും, അഭിഭാഷകൻ ഹാരിസ് ബീരാനും വാദിച്ചു.
കുറഞ്ഞ തുക ക്വട്ടേഷൻ നൽകുന്നവർക്ക് സർക്കാരിന്റെ നിർമ്മാണ കരാർ നൽകില്ലെന്ന ഉത്തരവ് സ്വകാര്യ കോൺട്രാക്ടർമാരെ ആകെ ബാധിക്കുമെന്നും ഇരുവരും ചൂണ്ടിക്കാട്ടി. നിർമ്മാണ കരാർ സർക്കാർ തങ്ങൾക്ക് നൽകിയതാണ്. ഹൈക്കോടതി സിംഗിൾ ബെഞ്ച് അത് ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നിർമ്മാണ കരാർ നൽകാനുള്ള ഉത്തരവ് ഇറക്കിയത് എന്നും ഇരുവരും ആരോപിച്ചു.
സംസ്ഥാന സർക്കാറിന്റെ വികസന പദ്ധതികളിൽ നല്ലൊരു ശതമാനവും ലഭിക്കുന്നത് ഊരാളുങ്കലിനാണ്. സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ അടക്കം ഊരാളുങ്കലിന് ലഭിക്കാറുണ്ട്. കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ തഴഞ്ഞ് ഉയർന്ന തുകയുടെ ടെണ്ടർ നൽകുന്നവർക്ക് കരാർ നൽകുന്ന പ്രവണതയ്ക്ക് കൂടിയാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഉത്തരവിൽ കടിഞ്ഞാൺ വീഴുക.