- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാഗ്യത്തിന് ഇരിക്കാന്‍ കസേര തന്നു, ഇനി പോകില്ല; ഇങ്ങോട്ടുവരേണ്ട, ഒന്നും തരില്ലെന്നാണ് കേന്ദ്രസമീപനം; നിതിന്‍ ഗഡ്കരിയെ കാണാന്‍ പോയപ്പോള്‍ മോശം അനുഭവം ഉണ്ടായെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍
നിതിന്‍ ഗഡ്കരിയെ കാണാന്‍ പോയപ്പോള്‍ മോശം അനുഭവം ഉണ്ടായെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ ഡല്‍ഹിയില്‍ കാണാന്‍ പോയപ്പോള്‍ മോശം അനുഭവമുണ്ടായതായും കേരളത്തിന്റെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ മന്ത്രിക്ക് താത്പര്യമില്ലെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇങ്ങോട്ടുവരേണ്ട, ഒന്നും തരില്ലെന്നാണ് കേന്ദ്രത്തിന്റെ സമീപനം. നിതിന്‍ ഗഡ്കരിയെ കണ്ട് ഉന്നയിച്ച ആറ് ആവശ്യങ്ങളും അംഗീകരിച്ചില്ലെന്നും ഭാഗ്യത്തിന് ഇരിക്കാന്‍ കസേര തന്നുവെന്നും ഇനി പോകില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു
അതേസമയം, സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറക്കാന്‍ കര്‍ശന നടപടികളുമായി ഗതാഗത വകുപ്പ്. സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് ആളുകള്‍ മരിക്കുന്ന സാഹചര്യമുണ്ടായാല്‍ 6 മാസം പെര്‍മിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു. അശ്രദ്ധമായി വണ്ടി ഓടിച്ച് പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ മൂന്ന് മാസം പെര്‍മിറ്റ് റദ്ദാക്കും. സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.