- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡ്വ. ബി. രാമന്‍പിള്ളക്ക് വിചാരണ കോടതിയിലേക്ക് ഗോവണി പടികള്‍ കയറാന്‍ സാധിക്കില്ല; കോടതി മാറ്റം വേണമെന്ന പ്രതിയുടെ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ വിചാരണ നിര്‍ത്തിവച്ചു;കെ എം ബഷീര്‍ കൊല കേസ് ജനുവരി 14 ലേക്ക് മാറ്റി
;കെ എം ബഷീര്‍ കൊല കേസ് ജനുവരി 14 ലേക്ക് മാറ്റി
തിരുവനന്തപുരം: സിറാജ് ദിന പത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ഐ. എ. എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് ജനുവരി 14 ന് മാറ്റി. പ്രതി ഭാഗം അഡ്വ. ബി. രാമന്‍പിള്ളക്ക് ഒന്നാം നിലയിലെ വിചാരണ കോടതിയിലേക്ക് ഗോവണി പടികള്‍ കയറാന്‍ സാധിക്കാത്ത അവശതയുള്ളതിനാല്‍ താഴത്ത നിലയിലുള്ള അഡീഷണല്‍ ജില്ലാ കോടതിയിലേക്ക് മാറ്റം വേണമെന്ന പ്രതിയുടെ T.O.P ( ട്രാന്‍സ്ഫര്‍ ഒ.പി ) കോടതി മാറ്റഹര്‍ജി ജനുവരി 6 ന് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ജെ . നസീറ പരിഗണിക്കുന്നതിനാല്‍ സാക്ഷി വിസ്താര വിചാരണ നിര്‍ത്തിവച്ചു.
നിലവില്‍ കേസ് പരിഗണിക്കുന്ന ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി.അനില്‍കുമാര്‍ ആണ് ജനുവരി 14 ന് മാറ്റിവച്ചത്. ാക്ഷി സമന്‍സ് റദ്ദാക്കി സമന്‍സ് തിരികെ വിളിപ്പിച്ചു.
ബ്രിട്ടീഷ് കാലഘട്ടത്തില്‍ പണികഴിപ്പിച്ച 'എച്ച് 'മോഡല്‍ ഓടിട്ട രണ്ടു നില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വിചാരണ കോടതിയിലേക്ക് ഗോവണി പടികള്‍ കയറാന്‍ സാധിക്കാത്ത അവശതയുള്ളതിനാല്‍ കോടതി മാറ്റം വേണമെന്ന് പ്രതിയുടെ ഹര്‍ജി ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിക്കും വരെയാണ് സാക്ഷിവിസ്താരം മാറ്റി വച്ചത്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്