- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോട്ടട ഗവ: ഐ.ടി.ഐയിലെ അക്രമം: കണ്ണൂര്‍ സര്‍വ്വകലാശാല ലിറ്റ്റേച്ചര്‍ ഫെസ്റ്റിവല്‍ ബഹിഷ്കരിക്കും; കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പങ്കെടുക്കില്ല
കണ്ണൂര്‍ സര്‍വ്വകലാശാല ലിറ്റ്റേച്ചര്‍ ഫെസ്റ്റിവല്‍ കെ.എസ്.യു ബഹിഷ്കരിക്കും
കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ നാളെ മുതല്‍ സംഘടിപ്പിക്കാനിരുന്ന ലിറ്റ് റേച്ചര്‍ ഫെസ്റ്റിവെല്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു. കണ്ണൂര്‍ ഗവ: ഐ.ടി.ഐയില്‍ കെ.എസ്.യു സംസ്ഥാന - ജില്ലാ നേതാക്കളെയും, യൂണിറ്റ് പ്രസിഡന്റിനെയും ക്രൂരമായി മര്‍ദ്ദിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കില്ല. അതേ സമയം വ്യാഴാഴ്ച കണ്ണൂരില്‍ എത്തുന്ന കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് മര്‍ദ്ദനമേറ്റ നേതാക്കളെ സന്ദര്‍ശിക്കും. സംസ്ഥാന വ്യാപകമായി ക്യാമ്പസ് തല പ്രതിഷേധത്തിനും സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
കണ്ണൂര്‍ ഐടിഐയില്‍ ഇന്ന് നടന്ന എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള അതിദാരുണമായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഏകാധിപത്യ അക്രമ രാഷ്ട്രീയത്തെ പിന്തുടരുന്ന ഒരു സംഘടനയുടെയും സംഘത്തിന്റെയും വേദികളില്‍ പങ്കെടുക്കേണ്ടതില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ബഹിഷ്‌കരണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു