- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോലിസ് പരിശോധനയില്‍ പിടികൂടിയത് 100 ഗ്രാം എംഡിഎംഎ; വിപണിയില്‍ മൂന്ന് ലക്ഷത്തോളം രൂപ വില: താമരശ്ശേരിയില്‍ ആര്‍ഭാട ജീവിതത്തിനായി മയക്കു മരുന്ന് വിറ്റ യുവാവ് അറസ്റ്റില്‍
കോഴിക്കോട് നൂറ് ഗ്രാം എംഡിഎംഎയുമായി താമരശ്ശേരിയില്‍ യുവാവ് അറസ്റ്റില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ പ്രതിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മാരക മയക്കു മരുന്നായ എംഡിഎംഎ പിടികൂടിയത്. താമരശ്ശേരി,കോരങ്ങാട് കേളന്മാര്‍കണ്ടി വീട്ടില്‍ മാമു എന്ന മുഹമ്മദ് ഷബീര്‍ ആണ് പിടിയിലായത്. വിപണിയില്‍ മൂന്ന് ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
വീട്ടിനകത്ത് കട്ടിലിന് അടിയില്‍ ആണ് ഷബീര്‍ എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. വര്‍ഷങ്ങളായി കോഴിക്കോട്, വയനാട് ജില്ലകളില്‍ മയക്ക് മരുന്ന് വില്‍പന നടത്തുന്ന ഇയാള്‍ ആദ്യമായാണ് പിടിയിലാവുന്നത്. ബാംഗ്ലൂരില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും കാരിയര്‍മാര്‍ മുഖേനയാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഇങ്ങിനെ എത്തിക്കുന്ന മയക്ക് മരുന്ന് വില്‍പന നടത്തുന്നതിനായി ചെറുപ്പക്കാരുടെ ഒരു സംഘം തന്നെ ഇയാളുടെ കൂടെയുണ്ടെന്നാണ് പോലീസ് പറയുന്നത്.
മയക്ക് മരുന്ന് വില്‍പന നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആര്‍ഭാട ജീവിതം നയിക്കുന്നത് ആണ് ഇയാളുടെ രീതി. അടുത്തിടെ താമരശ്ശേരിയില്‍ തുടങ്ങിയ കാര്‍ വാഷിങ് സെന്ററിന് വേണ്ടി ഇത്തരത്തില്‍ സ്വരൂപിച്ച പണം ഉപയോഗിച്ചതായി പ്രതി പോലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എംഡിഎംഎ, യുവാവ്, അറസ്റ്റ്,MDMA arrest