- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഎസ്സി നഴ്സിങിന് വാര്‍ഷിക ഫീസ് 80,328 രൂപ; കൂട്ടിയത് പത്ത് ശതമാനം
ബിഎസ്സി നഴ്സിങിന് വാര്‍ഷിക ഫീസ് 80,328 രൂപ; കൂട്ടിയത് പത്ത് ശതമാനം
തിരുവനന്തപുരം: സ്വകാര്യ നഴ്സിങ് കോളേജുകളിലെ ഇക്കൊല്ലത്തെ വിവിധ നഴ്സിങ് കോഴ്സുകളുടെ ഫീസ് നിരക്ക് വിജ്ഞാപനമായി. ബിഎസ്സി നഴ്സിങ്, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് കോഴ്സുകളില്‍ 85 ശതമാനം സീറ്റുകളില്‍ 80,328 രൂപയാണ് ട്യൂഷന്‍ ഫീസ്.
പതിനഞ്ചുശതമാനം എന്‍ആര്‍ഐ സീറ്റുകളില്‍ ട്യൂഷന്‍ ഫീസ് 1,04,500 രൂപയും. ഇതുകൂടാതെ എല്ലാ വിദ്യാര്‍ഥികളും ആദ്യവര്‍ഷം 23,980 രൂപയും രണ്ടാംവര്‍ഷംമുതല്‍ 21230 രൂപവീതം സ്പെഷ്യല്‍ ഫീസും നല്‍കണം.
എംഎസ്സി നഴ്സിങ്ങിന് ട്യൂഷന്‍ ഫീസ് 1,10,00 രൂപയാണ്. സ്പെഷ്യല്‍ ഫീസ് 55,000 രൂപ വീതവും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പത്ത് ശതമാനം വര്‍ധനയാണ് മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടിരുന്നത്. അത് അംഗീകരിച്ചാണ് വിജ്ഞാപനം. ബിഎസ്സി നഴ്സിങ്ങില്‍ ഇക്കൊല്ലത്തെ പ്രവേശന നടപടികള്‍ നവംബര്‍ 30-ന് പൂര്‍ത്തിയായിരുന്നു.
Next Story




