- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസില്‍ നിന്നും തെറിച്ചു വീണ് യാത്രക്കാരന്‍ മറിച്ച സംഭവം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
ബസില്‍ നിന്നും തെറിച്ചു വീണ് യാത്രക്കാരന്‍ മറിച്ച സംഭവം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
കോഴിക്കോട്: ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ഓട്ടോമാറ്റിക് ഡോര്‍ അടയ്ക്കാത്തതിനാലാണ് യാത്രക്കാരന്‍ തെറിച്ചു വീണതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്. പെരുമണ്ണ-മാനാഞ്ചിറ റൂട്ടില്‍ ഓടുന്ന വിന്‍വേ സിറ്റി റൈഡേഴ്‌സ് എന്ന ബസ്സിലെ ഡ്രൈവര്‍ പി അബ്ദുല്‍ ജലീലിനെതിരെയാണ് നടപടി. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് നടപടിയെടുത്തത്.
മാങ്കാവ് പാറമ്മല്‍ സ്വദേശി കൊച്ചാളത്ത് ഗോവിന്ദന്‍(59) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ചാലപ്പുറത്തുവെച്ചാണ് അപകടമുണ്ടായത്. ബസ് വളവ് തിരിയുന്നതിനിടയില്‍ പുറകിലെ ഓട്ടോമാറ്റിക് ഡോറിലൂടെ ഗോവിന്ദന്‍ പുറത്തേക്ക് വീണു. വീഴ്ചയില്‍ ഫൂട്ട്പാത്തില്‍ തലയടിക്കുകയും രക്തം വാര്‍ന്ന് മരിക്കുകയുമായിരുന്നു. അശ്രദ്ധമായി ഓട്ടോമാറ്റിക് ഡോര്‍ തുറന്ന നിലയില്‍ ബസ് ഓടിച്ചതിനാലാണ് അപകടം സംഭവിച്ചത് എന്ന് കണ്ടെത്തിയതിനാലാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.