- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തിനൊപ്പം ആറ് കാണാനെത്തി; കുളിക്കാനിറങ്ങിയപ്പോൾ ചെളിയിൽ പുതഞ്ഞുപോയി; പത്തുവയസുകാരൻ മുങ്ങിമരിച്ചു; സംഭവം തിരുവനന്തപുരം ആറ്റിങ്ങലിൽ
ആറ്റിങ്ങൽ: ആറ് കാണാൻ കൂട്ടുകാരനൊപ്പം എത്തിയ പത്തുവയസുകാരന് ദാരുണാന്ത്യം. ആറ്റിങ്ങൽ ഇടയാവണത്തെത്തിയ പത്തുവയസ്സുകാരനാണ് മുങ്ങിമരിച്ചത്. ആറ്റിങ്ങൽ ചന്തറോഡിലുള്ള ചന്ദ്രഗീതം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അഖിൽ-അനു ദമ്പതിമാരുടെ മൂത്തമകൻ ശിവനന്ദനാണ് (10) മരിച്ചത്. അവനവഞ്ചേരി ഗവ.എച്ച്.എസിലെ അഞ്ചാംക്ലാസ്സ് വിദ്യാർഥിയാണ്.
തന്റെ കൂട്ടുകാരനായ വിവേകുമൊത്ത് ആറ്റിങ്ങൽ ഇടയാവണം ഭാഗത്ത് വാമനപുരം ആറ് കാണാനെത്തിയതായിരുന്നു ശിവനന്ദൻ. ശേഷം ആറ്റിലിറങ്ങിയപ്പോൾ കാൽ ചെളിയിൽ പുതഞ്ഞുപോയി. കയറാൻ പറ്റുന്നില്ലടാ രക്ഷിക്കടാ എന്ന് കുട്ടി അലറി വിളിച്ചതും വിവേക് രക്ഷിക്കാൻ ശ്രമിച്ചു. പറ്റാതെ വന്നതോടെ ഓടിപ്പോയി ആളുകളെ വിവരം അറിയിച്ചു.
പക്ഷെ ആളുകൾ എത്തുമ്പോഴേക്കും ശിവനന്ദൻ വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു. തുടർന്ന് ആറ്റിങ്ങൽ അഗ്നിരക്ഷാസേനയെത്തി കുട്ടിയെ കണ്ടെത്തി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.