- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടിയൂരിൽ 108 ആംബുലൻസ് ജീവനക്കാർക്ക് മർദ്ദനം; സാരമായി പരിക്കേറ്റ ജീവനക്കാർ ചികിത്സയിൽ; പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
കണ്ണൂർ: കൊട്ടിയൂരിൽ 108 ആംബുലൻസ് പൈലറ്റിനെയും നഴ്സിനെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.കൊട്ടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ആംബുലൻസ് ജീവനക്കാരായ മട്ടന്നൂർ കൊളാരിയിലെ പള്ളിപ്പാട്ട് സിറാജ് (30), കേളകത്തെ പാറാടിയിൽ അമ്പിളി മാത്യു (32) എന്നിവരെയാണ് മദ്യപിച്ചെത്തിയ ആൾ മർദിച്ചത്.
സാരമായി പരിക്കേറ്റ ഇരുവരെയും പേരാവൂർ താലൂക്കാശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.കുടുംബാരോഗ്യകേന്ദ്രത്തിലെത്തിയ ആൾ ആംബുലൻസിൽ ഇരിക്കുകയായിരുന്ന സിറാജിനോട് സംസാരിക്കുന്നതിനിടെ വലിച്ചിറക്കി മർദിക്കുകയായിരുന്നു. തടയാൻ ചെന്ന അമ്പിളിയെയും ഇയാൾ മർദിച്ചുവെന്നാണ് പരാതി.
സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർ സരുൺ ഗാർഗ് കേളകം പൊലീസിൽ പരാതി നൽകി.സംഭവത്തിന്റെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലിസ് പറഞ്ഞു.പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലിസ് അറിയിച്ചു. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ടു തേടിയിട്ടുണ്ട്.




