- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂൾ വിട്ട് മതപാഠശാലയിലേക്ക് എത്തിയ വിദ്യാർത്ഥിയെ കാണാതായി; പിന്നാലെ പത്താം ക്ലാസുകാരൻ മസ്ജിദിനോട് ചേർന്ന ശുചിമുറിയിൽ മരിച്ച നിലയില്‍; മറ്റ് ദുരൂഹതകളില്ലെന്ന് പോലീസ്
മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് മണലടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ മസ്ജിദിനോട് ചേർന്ന ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണലടി സ്വദേശി റിയാസിന്റെ മകൻ റിസ്‌വാനാണ് (15) മരിച്ചത്. മണ്ണാർക്കാട് ഡിഎച്ച്എസ്എസ് സ്കൂളിലെ വിദ്യാർത്ഥിയായ റിസ്‌വാൻ, മണലടി മസ്ജിദിനോടനുബന്ധിച്ചുള്ള മതപാഠശാലയിലും പഠിക്കുന്നുണ്ടായിരുന്നു.
സ്കൂൾ വിട്ട് മതപാഠശാലയിലേക്ക് എത്തിയ വിദ്യാർത്ഥിയെ പിന്നീട് കാണാതാകുകയായിരുന്നു. ഇതേത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മസ്ജിദിനോട് ചേർന്ന ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതകളൊന്നും നിലവിലില്ലെന്ന് മണ്ണാർക്കാട് പോലീസ് അറിയിച്ചു. വിദ്യാർത്ഥിയുടെ മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Next Story




