- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ജില്ലാ ജയിലിന് സമീപം; ജീവനൊടുക്കിയതെന്ന് സംശയം; സ്ഥലത്ത് പോലീസെത്തി
ഇടുക്കി: ജില്ലാ ജയിലിന് അടുത്തായി പത്താം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുട്ടം വേരമനാൽ (തണൽ ഹോസ്റ്റൽ) ബിജുവിൻ്റെ മകൻ മാർലോൺ മാത്യുവാണ് മരിച്ചത്. മുട്ടം ഷന്താൾജ്യോതി പബ്ലിക് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മാത്യു.
മുട്ടത്ത് മലങ്കര ഡാമിൽ മാത്തപ്പാറയിലുള്ള ജില്ലാ ജയിൽ പമ്പ് ഹൗസിന്റെ പിറകു വശത്തെ കൈവരിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് മുട്ടം പോലീസെത്തി തുടർ നടപടി സ്വീകരിച്ചു.
Next Story