- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴക്കൂട്ടത്ത് 13 കാരിയെ കാണാതായി; അസം സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായിട്ട് 13 മണിക്കൂറിലേറെ; തിരച്ചില്‍ തുടരുന്നു
തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് 13കാരിയെ കാണാതായി. കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മിന് ബീഗത്തെയാണ് കാണാതായത്. അയല്‍ വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നു കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിനു പിന്നാലെ കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാര്‍ കഴക്കൂട്ടം പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ബാഗില്‍ വസ്ത്രവുമായാണ് കുട്ടി പോയിരിക്കുന്നതെന്നു പൊലീസ് വ്യക്തമാക്കി. ഒരു മാസം മുന്‍പാണ് കുടുംബം കഴക്കൂട്ടത്ത് താമസത്തിനെത്തിയത്. കുട്ടിക്ക് മലയാളം അറിയില്ലെന്നു പൊലീസ് പറയുന്നു. […]
തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് 13കാരിയെ കാണാതായി. കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മിന് ബീഗത്തെയാണ് കാണാതായത്. അയല്‍ വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നു കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിനു പിന്നാലെ കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു.
കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാര്‍ കഴക്കൂട്ടം പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ബാഗില്‍ വസ്ത്രവുമായാണ് കുട്ടി പോയിരിക്കുന്നതെന്നു പൊലീസ് വ്യക്തമാക്കി. ഒരു മാസം മുന്‍പാണ് കുടുംബം കഴക്കൂട്ടത്ത് താമസത്തിനെത്തിയത്. കുട്ടിക്ക് മലയാളം അറിയില്ലെന്നു പൊലീസ് പറയുന്നു. കുട്ടിയെ കുറിച്ച് വിവരം കിട്ടുന്നവര്‍ 9497960113 എന്ന നമ്പറില്‍ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.




