- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂരമ്പത്തില് ഇന്നലെ നടന്നത് 192 വിവാഹങ്ങള്‍; ദര്‍ശനത്തിന് വന്‍ തിരക്ക്: വഴിപാട് ഇനത്തില്‍ ഇന്നലെ ലഭിച്ചത് 84.33 ലക്ഷം രൂപ
ഗുരുവായൂരമ്പത്തില് ഇന്നലെ നടന്നത് 192 വിവാഹങ്ങള്‍; ദര്‍ശനത്തിന് വന്‍ തിരക്ക്: വഴിപാട് ഇനത്തില്‍ ഇന്നലെ ലഭിച്ചത് 84.33 ലക്ഷം രൂപ
ഗുരുവായൂര്‍: ഗുരുവായൂരമ്പല നടയില്‍ ഇന്നലെ നടന്നത് 192 വിവാഹങ്ങള്‍. രണ്ടു ദിവസമായി ദര്‍ശനത്തിനും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ദീപാവലി അവധിക്കെത്തിയവരില്‍ തമിഴ് നാട്ടുകാരാണ് ഏറെയും. ഇന്നലെ മണിക്കൂറുകള്‍ കാത്തു നിന്നാണ് ഭക്തര്‍ ദര്‍ശനം നടത്തിയത്. ഇന്നര്‍ ഔട്ടര്‍ റിങ് റോഡുകളില്‍ ഗതാഗത കുരുക്കായി.റോഡരികിലടക്കം വാഹനങ്ങളുടെ വന്‍ നിരയായിരുന്നു ശനിയാഴ്ച രാത്രി മുതല്‍ മുറി കിട്ടാതെ ഭക്തര്‍ വലഞ്ഞു. ക്ഷേത്രത്തിനു മുന്നിലെ നടപ്പുരകളിലാണ് പലരും രാത്രി ചെലവഴിച്ചത്.
ക്ഷേത്രത്തില്‍ ഇന്നലെ വഴിപാടിനത്തിലെ വരുമാനം 84.33 ലക്ഷം രൂപയാണ്. വരി നില്‍ക്കാതെ ദര്‍ശനം നടത്താനുള്ള നെയ് വിളക്ക് വഴിപാടില്‍ നിന്നുള്ള വരുമാനം 28.83 ലക്ഷം രൂപ. നെയ് വിളക്ക് ടിക്കറ്റ് എടുത്തവരും ദര്‍ശനത്തിന് ഏറെ നേരം കാത്തു നില്‍ക്കേണ്ടി വന്നു. തുലാഭാരം വഴിപാടില്‍ നിന്ന് 23 ലക്ഷം രൂപയും പാല്‍പായസം, നെയ്പായസം വഴിപാടുകളില്‍ നിന്ന് 9 ലക്ഷം രൂപയും ലഭിച്ചു.