- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർക്കലയിൽ ഓട്ടോ ഡ്രൈവറെ വധിക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ; അറസ്റ്റിലായവരിൽ ശ്രീകാര്യം രാജേഷ് വധക്കേസിലെ പ്രധാന പ്രതിയും
തിരുവനന്തപുരം:വർക്കലയിൽ ഓട്ടോ ഡ്രൈവറെ വധിക്കാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ശിവഗിരി സ്വദേശി സിബി, രാമന്തളി സ്വദേശി അനീഷ് എന്നിവരാണ് പിടിയിലായത്.ശ്രീകാര്യം രാജേഷ് വധക്കേസിൽ ആസൂത്രകനും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളുമാണ് സിബിയെന്ന് പൊലീസ് പറഞ്ഞു.നിരവധി ആക്രമണക്കേസിൽ പ്രതിയായ ഇയാൾക്കെതിരെ കാപ്പാ നിയമം ചുമത്താൻ ശുപാർശ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ശിവഗിരി തുരപ്പിന്മുഖം സ്വദേശിയായ കുട്ടൻ എന്ന് വിളിക്കുന്ന മനോജിന് നേരെ ഇന്നലെയാണ് വധശ്രമമുണ്ടായത്.രാത്രി ഏഴരയോടെയാണ് പ്രതികൾ മനോജിനെ ആക്രമിച്ചത്.ഇരുവർക്കുമെതിരെ പൊലീസിൽ പരാതി നൽകിയതിന്റെ വിദ്വേഷമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
Next Story




