- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങിയത് 2 നാഗവിഗ്രഹങ്ങൾ; 5 കിലോയിലേറെ ഭാരം; മോഷണം പോയതെന്ന് സംശയം
മലപ്പുറം: താനൂർ ഉണ്ണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനിടെ രണ്ട് പിച്ചള നാഗവിഗ്രഹങ്ങൾ കണ്ടെത്തി. ഏകദേശം അഞ്ച് കിലോഗ്രാമിലധികം തൂക്കം വരുന്ന വിഗ്രഹങ്ങൾ പുതിയ കടപ്പുറം ചക്കാച്ചൻ്റെ പുരക്കൽ റസലിന്റെ മത്സ്യബന്ധന വലയിലാണ് കുടുങ്ങിയത്.
കടലിൽ നിന്ന് ലഭിച്ച വിഗ്രഹങ്ങൾ റസൽ ഉടൻ തന്നെ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. ഈ വിഗ്രഹങ്ങൾ ഏതെങ്കിലും ക്ഷേത്രത്തിൽ നിന്ന് മോഷണം പോയതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
Next Story