- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തോടിന്റെ കരയിലും വീട്ടിലുമെത്തിച്ച് പീഡിപ്പിച്ചു; 24 കാരന് 20 വർഷവും 6 മാസവും കഠിന തടവും പിഴയും വിധിച്ച് കോടതി
പത്തനംതിട്ട: 15 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 24-കാരന് 20 വർഷം കഠിനതടവ്. പത്തനംതിട്ട അതിവേഗ കോടതിയാണ് വിധി പുറപ്പെടുവിപ്പിച്ചത്. പ്രതിയായ സമദിന് (24) 20 വർഷവും ആറുമാസവും കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കേണ്ടി വരും. 2024 സെപ്റ്റംബർ ഒന്നിന് രജിസ്റ്റർ ചെയ്ത കേസിലാണ് ഈ വിധി.
പ്രതി തന്റെ വീട്ടിലും സമീപത്തുള്ള തോടിൻ്റെ കരയിലും വെച്ചാണ് കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ അശ്ലീല വീഡിയോകൾ കാണിക്കാനും ശ്രമിച്ചതായി എഫ്.ഐ.ആറിൽ പറയുന്നു. പത്തനംതിട്ട പോലീസ് മുൻകൈയെടുത്താണ് അന്വേഷണം നടത്തിയത്. കേസ് അന്വേഷിച്ച ഇൻസ്പെക്ടർ ഡി. ഷിബുകുമാർ കുറ്റപത്രം സമർപ്പിച്ചു.
വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. റോഷൻ തോമസ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. ലെയ്സൺ ഓഫീസർ എ.എസ്.ഐ പി. ഹസീന നടപടികൾ ഏകോപിപ്പിച്ചു.