- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോസ്സങ്കടിയിൽ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് വൻ ലഹരിമരുന്ന് വിൽപ്പന; ദമ്പതികൾ പിടിയിൽ; 21 ഗ്രാം എംഡിഎംഎ കണ്ടെടുത്തു
കാസർകോഡ്: ഹൊസങ്കടിയിൽ ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ പരിശോധനയിൽ 21 ഗ്രാം എംഡിഎംഎ യും, 10,850 രൂപയും കണ്ടെടുത്തു. രണ്ടുപേർ പിടിയിലായി. മയക്കുമരുന്നു വില്പന നടത്തിയ മഞ്ചേശ്വരം ബടാജെയിലെ സങ്കപ്പ റായിയുടെ മകൻ സൂരജ് റായി (26), മഹാരാഷ്ട്ര താന സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും ഭാര്യാ ഭർത്താക്കന്മാരായി ജീവിച്ചുവരികയായിരുന്നു
കാസർകോഡ് ജില്ല പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന ഐപിഎസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ഓപറേഷൻ ക്ലീൻ കാസർകോഡിന്റെ ഭാഗമായിട്ടായിരുന്നു വൻ മയക്കുമരുന്നു വേട്ട. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കാസർകോഡ് ഡിവൈഎസ്‌പി മനോജ് വിവിയുടെ നേതൃത്വത്തിൽ ഡിവൈഎസ്‌പി അബ്ദുൾ റാഹീം സിഎ, മഞ്ചേശ്വരം എസ്എച്ച്ഒ സന്തോഷ് കുമാർ, എസ്‌ഐ അൻസാർ എന്നിവർ ചേർന്ന് ഇന്നലെ വൈകീട്ട് മഞ്ചേശ്വരം ഹൊസങ്കടിയിൽ ഹൈ ലാൻഡ് സിറ്റി ടവർ ഫ്‌ളാറ്റ് നമ്പര് 304 ലാണ് പരിശോധന നടത്തിയത്.
എസ് ഐ തോമസ്, എസ് സി പി ഓ മാരായ ശിവകുമാർ, ഓസ്റ്റിൻ തമ്പി, സജീഷ്, ഹരീഷ്, വനിതാ സി പി ഓ ലിജോ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്